കുവൈത്ത് എയർവേസ് ശറമുശൈഖ് സർവിസ് മേയ് നാലു മുതൽ
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് എയർവേസ് ഈജിപ്തിലെ ശറമുശൈഖ് വിമാനത്താവളത്തിലേക്ക് മേയ് നാലു മുതൽ വിമാന സർവിസ് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ശനി, ബുധൻ ദിവസങ്ങളിലായി ആഴ്ചയിൽ രണ്ടു സർവിസാണ് ഉണ്ടാവുക. മേഖലയിലെ ആകർഷകമായ വേനൽക്കാല വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ശറമുശൈഖ് എന്ന് കുവൈത്ത് എയർവേയ്സ് സി.ഇ.ഒ എൻജിനീയർ മാഇൻ റസൂഖി പറഞ്ഞു.
കുവൈത്ത് എയർവേയ്സ് അടുത്ത വേനലിൽ 17 വിദേശ നഗരങ്ങളിലേക്കുകൂടി വിമാന സർവിസ് ആരംഭിക്കുന്നുണ്ട്. മലാക, മോസ്കോ, സാരജവോ, നൈസ്, സലാല, ശറമുൽ ശൈഖ്, സൊഹഗ്, അലക്സാൺട്രിയ, മൈകനോസ്, ബോഡ്രം, ട്രബ്സൺ, മാഡ്രിഡ്, കാസബ്ലാങ്ക, മാഞ്ചസ്റ്റർ, കാഠ്മണ്ഡു, ക്വാലാലംപുർ, വിയന്ന എന്നിവിടങ്ങളിലേക്കാണ് മേയ് മുതൽ സർവിസ് ആരംഭിക്കുന്നത്.
കോവിഡ് സാഹചര്യം മെച്ചപ്പെടുമെന്നും ഈ നഗരങ്ങളിലേക്ക് കുവൈത്തിൽനിന്ന് കൂടുതൽ പേർ യാത്ര ചെയ്യുമെന്നുമുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സർവിസുകൾക്ക് പദ്ധതി തയാറാക്കിയതെന്നും അധികൃതർ അറിയിച്ചു. നിലവിൽ 57 വിദേശ നഗരങ്ങളിലേക്കാണ് കുവൈത്ത് എയർവേയ്സ് സർവിസ് നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.