Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്ത്​ എയർവേ​സ്​...

കുവൈത്ത്​ എയർവേ​സ്​ മൂന്നു​​ വിമാനം ഏറ്റുവാങ്ങി

text_fields
bookmark_border
കുവൈത്ത്​ എയർവേ​സ്​ മൂന്നു​​ വിമാനം ഏറ്റുവാങ്ങി
cancel
camera_alt

കുവൈത്ത്​ എയർവേ​സ്​ സ്വന്തമാക്കിയ എ 330 -800 വിമാനത്തി​െൻറ ഉൾവശം

കുവൈത്ത്​ സിറ്റി: കുവൈത്ത്​ എയർവേ​സ്​ രണ്ടു​ വിമാനങ്ങൾ കൂടി സ്വന്തമാക്കി. എ 330 നിയോ, എ 330 -800 വിമാനങ്ങളാണ്​ ഏറ്റുവാങ്ങിയത്​. എട്ടു വിമാനങ്ങളുടെ ശ്രേണിയിലെ ആദ്യത്തേതാണ്​ എ 330 നിയോ. 32 ഫ്ലാറ്റ്​ ബെഡ്​ ബിസിനസ്​ ക്ലാസ് സീറ്റും 203 ഇക്കോണമി ക്ലാസ്​ സീറ്റുകളുമാണ്​ ഇൗ വിമാനത്തിലുള്ളത്​.

കാർ​ഗോക്ക്​ കൂടുതൽ സ്ഥലവുമുണ്ട്​. യാത്രക്കാർക്ക്​ കൂടുതൽ ബാഗേജ്​ അനുവദിക്കാൻ ഇതുമൂലം കഴിയും. 23 ബിസിനസ്​ ക്ലാസ്​ കാബിൻ ഉൾപ്പെടെ 226 പേർക്ക്​ യാത്ര ചെയ്യാൻ കഴിയുന്നതാണ്​ എ330 -800 നിയോ എയർക്രാഫ്​റ്റ്​.ഇൗ ഗണത്തിൽ പെടുന്ന ആദ്യ വിമാനം കുവൈത്ത്​ എയർവേ​സ്​ ആണ്​ സ്വന്തമാക്കിയത്​. ഇൗ ശ്രേണിയിലെ വിമാനങ്ങൾ വാങ്ങാൻ 2018ലാണ്​ 'എയർ ബസ്​' കമ്പനിയുമായി കുവൈത്ത്​ എയർവേ​സ്​ കരാറിൽ ഒപ്പിട്ടത്​.

'എയർ ബസ്​' കമ്പനിയുടെ തന്നെ വിവിധ മോഡലുകളിലുള്ള 13 വിമാനം ഉൾപ്പെടെ മൊത്തം 28 പുതിയ വിമാനങ്ങൾ വാങ്ങി സർവിസ്​ വിപുലപ്പെടുത്താനാണ്​ ആലോചിക്കുന്നത്​.കോവിഡ്​ പ്രതിസന്ധിയിൽ ഇപ്പോൾ വിമാന സർവിസ്​ പരിമിതമാണെങ്കിലും പ്രതിസന്ധി കഴിഞ്ഞാൽ കൂടുതൽ സ്ഥലങ്ങളിലേക്ക്​ സർവിസ്​ നടത്താനാണ്​ കുവൈത്ത്​ എയർവേസി​െൻറ തീരുമാനം. സേവനം മെച്ചപ്പെടുത്തിയും പുതിയ സ്ഥലങ്ങളിലേക്ക്​ സർവിസ്​ ആരംഭിച്ചും കൂടുതൽ ആളുകളെ ആകർഷിക്കാനാണ്​ പദ്ധതി. നിലവിൽ നഷ്​ടത്തിലുള്ള കമ്പനി അടുത്ത വർഷത്തോടെ ലാഭത്തിലെത്തുമെന്ന പ്രതീക്ഷയിലിരിക്കെയാണ്​ കോവിഡ്​ പ്രതിസന്ധി ​എത്തുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait Airwaysaircraft
Next Story