കുവൈത്ത് എയർവേസ് വെബ്സൈറ്റ് ഹാക്കിങ് പരിഹരിച്ചു
text_fieldsകുവൈത്ത് സിറ്റി: നുഴഞ്ഞുകയറ്റക്കാരിൽനിന്ന് വെബ്സൈറ്റിന്റെ നിയന്ത്രണം തിരിച്ചുപിടിച്ചതായി കുവൈത്ത് ദേശീയ വിമാനക്കമ്പനിയായ കുവൈത്ത് എയർവേസ്. വെബ്സൈറ്റിൽ നുഴഞ്ഞുകയറിയ ഹാക്കറിൽനിന്ന് വെബ്സൈറ്റ് തിരിച്ചുപിടിച്ചതായും രണ്ടുമണിക്കൂറിനുള്ളിൽ സൈറ്റ് പുനഃസ്ഥാപിച്ചതായും കുവൈത്ത് എയർവേസ് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് അൽറായി പത്രം റിപ്പോർട്ട് ചെയ്തു.
കുവൈത്ത് എയർവേസിന്റെ വിവരങ്ങളൊന്നും ചോർന്നതായി കണ്ടെത്തിയിട്ടില്ലെന്നും കമ്പനിയുടെയും യാത്രക്കാരുടെയും വിവരങ്ങളുടെ സുരക്ഷ വർധിപ്പിക്കാനാവശ്യമായ എല്ലാ നടപടികളും അനുബന്ധ സ്ഥാപനമായ ഓട്ടോമേറ്റഡ് സിസ്റ്റംസ് കമ്പനിയുമായി സഹകരിച്ച് സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.