കുവൈത്ത്: വൈദ്യുതി-ജല മന്ത്രിയുമായി അംബാസഡർ കൂടിക്കാഴ്ച നടത്തി
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക കുവൈത്ത് വൈദ്യുതി-ജലവകുപ്പ് മന്ത്രി ഡോ. ജാസിം മുഹമ്മദ് അബ്ദുല്ല അൽ ഒസ്താദുമായി കൂടിക്കാഴ്ച നടത്തി. പുനരുപയോഗ ഊർജം, കൃഷി എന്നീ മേഖലകളിലെ ഉഭയകക്ഷി സഹകരണത്തിനുള്ള സാധ്യത ഇരുവരും ചർച്ച ചെയ്തു. ഏറ്റവും വലിയ പുനരുപയോഗ ഊർജ പദ്ധതികളിലൊന്നാണ് ഇന്ത്യയിലുള്ളതെന്ന് അംബാസഡർ സൂചിപ്പിച്ചു.
കുവൈത്ത് ഡയറക്ടർ ജനറൽ ഓഫ് പബ്ലിക് അതോറിറ്റി ഫോർ സ്പോർട്സ് യൂസുഫ് അൽ ബൈദാനുമായും ഞായറാഴ്ച അംബാസഡർ കൂടിക്കാഴ്ച നടത്തി. കായികരംഗത്തെ ഉഭയകക്ഷി കൈമാറ്റത്തിന്റെ സാധ്യതകൾ ഇരുവരും പങ്കുവെച്ചു. ഏഷ്യൻ ഗെയിംസിൽ കുവൈത്തിന്റെ ഏറ്റവും ഉയർന്ന മെഡൽനേട്ടത്തിന് അംബാസഡർ അദ്ദേഹത്തെ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.