അധികാരമേറ്റതിന്റെ അഞ്ചാം വാർഷികം; ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന് കുവൈത്തിന്റെ ആശംസ
text_fieldsകുവൈത്ത് സിറ്റി: അധികാരമേറ്റതിന്റെ അഞ്ചാം വാർഷികം ആഘോഷിക്കുന്ന ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന് കുവൈത്തിന്റെ ആശംസ. അമീർ ശൈഖ് മിശ്അൽ അൽ അഹമദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹ്മദ് അസ്സബാഹ് എന്നിവർ സുൽത്താൻ ഹൈതം ബിൻ താരിഖിന് ആശംസ സന്ദേശം അയച്ചു.
സിംഹാസനസ്ഥനായതിന്റെ അഞ്ചാം വാർഷികത്തിൽ അമീർ സുൽത്താൻ ഹൈതം ബിൻ താരിഖിനെ ആശംസ സന്ദേശത്തിൽ അഭിനന്ദിച്ചു. സുൽത്താന്റെ നേതൃത്വത്തിൽ ഒമാനുണ്ടായ സമഗ്ര വികസന നേട്ടങ്ങളെ അമീർ പ്രശംസിച്ചു. ഇരു രാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള ചരിത്രപരവും സാഹോദര്യവുമായ ബന്ധത്തെ അമീർ സൂചിപ്പിച്ചു.
എല്ലാ തലങ്ങളിലും നിലവിലുള്ള സഹകരണത്തിന്റെ ചക്രവാളങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള സ്ഥിരവും സംയുക്തവുമായ താൽ്പര്യവും വ്യക്തമാക്കി. ഒമാൻ സുൽത്താന് ആയൂരാരോഗ്യം നേർന്ന അമീർ ഒമാനും ജനങ്ങളും സുൽത്താന്റെ നേതൃത്വത്തിന് കീഴിൽ കൂടുതൽ പുരോഗതിയും സമൃദ്ധിയും കൈവരിക്കട്ടെയെന്നും ആശംസിച്ചു.
സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ഭരണ നേതൃത്വത്തിൽ ഒമാനുണ്ടായ സമഗ്ര പുരോഗതിയെ കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹും പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹ്മദ് അസ്സബാഹും അഭിനന്ദിച്ചു. 2020 ജനുവരി 11നാണ് സുൽത്താൻ ഖാബൂസിന്റെ പിൻഗാമിയായി ഹൈതം ബിൻ താരിഖ് ചുമതലയേറ്റത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.