Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jun 2022 9:53 AM IST Updated On
date_range 12 Jun 2022 9:53 AM ISTകുവൈത്ത്, ചൈന ഉന്നതതല ചർച്ച നടത്തി
text_fieldsbookmark_border
Listen to this Article
കുവൈത്ത് സിറ്റി: കുവൈത്തും ചൈനയും ഉഭയകക്ഷി ബന്ധവും വ്യാപാരവും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള രണ്ടാം റൗണ്ട് ഉന്നതതല ചർച്ച നടത്തി. കുവൈത്തിലെ വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്തായിരുന്നു ചർച്ച.
രാഷ്ട്രീയം, സാമ്പത്തികം, സാംസ്കാരികം, നിക്ഷേപം തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയതായി കുവൈത്ത് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
കുവൈത്ത് ഉപ വിദേശകാര്യ മന്ത്രി വലീദ് അൽ ഖുബൈസി കുവൈത്ത് സംഘത്തെയും ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിലെ പശ്ചിമേഷ്യ കാര്യ ഡയറക്ടർ ജനറൽ വാങ് ഡി ചൈനീസ് സംഘത്തെയും നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story