പുനരുപയോഗ ഊർജ മേഖലയിലെ സഹകരണം; കുവൈത്തും ചൈനയും കരാറിൽ ഒപ്പുവെച്ചു
text_fieldsകുവൈത്ത്, ചൈന പ്രതിനിധികൾ കരാർ കൈമാറുന്നു
കുവൈത്ത് സിറ്റി: പുനരുപയോഗ ഊർജ്ജ മേഖലയിലെ സംയുക്ത സഹകരണത്തെക്കുറിച്ചുള്ള സാങ്കേതിക വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന ചട്ടക്കൂട് കരാറിൽ കുവൈത്തും ചൈനയും ഒപ്പുവെച്ചു. കുവൈത്ത് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറി ഡോ. ആദേൽ അൽ സമേൽ, ചൈനീസ് നാഷനൽ എനർജി അഡ്മിനിസ്ട്രേഷൻ ഡെപ്യൂട്ടി ഡയറക്ടർ റെൻ ജിങ്ഡോങ് എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്.
നാഷനൽ എനർജി അഡ്മിനിസ്ട്രേഷന്റെ ആസ്ഥാനത്ത് നടന്ന ഒപ്പുവെക്കൽ ചടങ്ങിൽ കുവൈത്ത് അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി അംബാസഡർ സമീഹ് ജോഹർ ഹയാത്തും പങ്കെടുത്തു.ആറ് മാസത്തെ ചർച്ചകൾക്കുശേഷമാണ് ചട്ടക്കൂട് കരാറിൽ ഒപ്പുവെച്ചതെന്ന് അണ്ടർ സെക്രട്ടറി ഡോ.അൽ സമേൽ പറഞ്ഞു. അൽ ഷഗയ, അബ്ദിലിയ പുനരുപയോഗ ഊർജ പദ്ധതികളുടെ മൂന്നാമത്തെയും നാലാമത്തെയും മേഖലകൾക്കായി ചൈനീസ് മേൽനോട്ടത്തിൽ പദ്ധതി രൂപീകരിക്കുന്നതിന് ഇത് കാരണമായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.