ഏവിയേഷൻ മേഖലയിൽ കൈകോർത്ത് കുവൈത്തും ഇറ്റലിയും
text_fieldsകുവൈത്ത് സിറ്റി: ഏവിയേഷൻ മേഖലയിലെ പരിശീലനത്തിനും സഹകരണത്തിനും കൈകോർത്ത് കുവൈത്തും ഇറ്റലിയും. കുവൈത്ത് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും (ഡി.ജി.സി.എ) ഇറ്റാലിയൻ സിവിൽ ഏവിയേഷൻ അതോറിറ്റിയും (എ.സി.എ) ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവെച്ചു. എയർ നാവിഗേഷൻ, സെക്യൂരിറ്റി, സേഫ്റ്റി അടക്കമുള്ള നിരവധി മേഖലകളിൽ പരിശീലനം നടത്തും.
ഏവിയേഷൻ രംഗത്തെ തൊഴിലാളികളുടെ മികവ് മെച്ചപ്പെടുത്തൽ, സിവിൽ ഏവിയേഷൻ ഓപറേഷനുകളിൽ ആവശ്യമായ മാനദണ്ഡങ്ങൾ പാലിക്കൽ എന്നിവയിൽ ഇരുരാജ്യങ്ങളും തമ്മിൽ വൈദ്ഗധ്യം കൈമാറൽ ധാരണപത്രത്തിലൂടെ ലക്ഷ്യമിടുന്നു.
കുവൈത്തിലെ ഇറ്റാലിയൻ അംബാസഡർ ലോറൻസോ മോറിനിയുടെയും കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രതിനിധി ഖാലിദ് അൽ മിഖിയലിന്റെയും സാന്നിധ്യത്തിൽ ഡി.ജി.സി.എ ചെയർമാൻ ശൈഖ് ഹുമൂദ് മുബാറക് അൽ ഹുമൂദ് അൽ ജാബിർ അസ്സബാഹും ഇറ്റാലിയൻ സിവിൽ എവിയേഷൻ അതോറിറ്റി ചെയർമാൻ പിയർലൂജി ഡി പാൽമയും ധാരണാപത്രത്തിൽ ഒപ്പുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.