കുവൈത്തും പാകിസ്താനും ഭക്ഷ്യസുരക്ഷ സഹകരണം വർധിപ്പിക്കും
text_fieldsകുവൈത്ത് സിറ്റി: കുവൈത്തും പാകിസ്താനും തമ്മിൽ ഭക്ഷ്യസുരക്ഷയിൽ സഹകരണം വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ ചർച്ച ചെയ്തു. കുവൈത്ത് വാണിജ്യ-വ്യവസായ മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ മുഹമ്മദ് അൽ ഐബാനും, കുവൈത്തിലെ പാകിസ്താൻ അംബാസഡർ മാലിക് മുഹമ്മദ് ഫാറൂഖുമാണ് ചർച്ച നടത്തിയത്.
കുവൈത്തും പാകിസ്താനും തമ്മിലുള്ള സഹകരണത്തെ മന്ത്രി അൽ ഐബാൻ ചർച്ചയിൽ അഭിനന്ദിച്ചതായും സാധ്യമായ എല്ലാ തലങ്ങളിലും ബന്ധം വികസിപ്പിക്കാൻ ഇരു രാജ്യങ്ങളും ഉത്സുകരാണെന്നും വാണിജ്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
കുവൈത്തിന് പാകിസ്താൻ വാഗ്ദാനം ചെയ്യുന്ന ഭക്ഷ്യസുരക്ഷാ അവസരങ്ങൾ, കാർഷിക, കന്നുകാലി ഇറക്കുമതി എന്നിവ കൂടിക്കാഴ്ചയിൽ വിലയിരുത്തി. സഹകരണത്തിന്റെ മറ്റ് മേഖലകൾ പരിശോധിക്കാൻ കൂടുതൽ യോഗങ്ങൾ നടത്താൻ ഇരുപക്ഷവും തീരുമാനമെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.