സംയുക്ത സൈനിക സഹകരണം വർധിപ്പിക്കാൻ കുവൈത്തും പാകിസ്താനും
text_fieldsകുവൈത്ത് സിറ്റി: കുവൈത്തും പാകിസ്താനും സംയുക്ത സൈനിക സഹകരണം വർധിപ്പിക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക, പ്രതിരോധ മേഖലകളിലെ സഹകരണം വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കരാറിൽ കുവൈത്ത് സായുധസേനയും പാകിസ്താൻ സൈനികരും ഒപ്പുവെച്ചു.
വിവിധ മേഖലകളിൽ പ്രത്യേകിച്ച് പ്രതിരോധ, സൈനിക മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്ത സഹകരണം വർധിപ്പിക്കുന്നതിനും ഉഭയകക്ഷി ബന്ധം വികസിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ തുടർച്ചയായാണ് ഈ കരാറെന്ന് പ്രതിരോധ മന്ത്രാലയം വാർത്തക്കുറിപ്പിൽ അറിയിച്ചു.
പ്രതിരോധ മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കുവൈത്ത് സംയുക്ത പദ്ധതികളുടെ ഡയറക്ടർ ബ്രിഗേഡിയർ ജനറൽ ഫവാസ് അൽ ഹർബിയും ഇസ്ലാമാബാദ് സ്ഥാനപതി മലക് മുഹമ്മദ് ഫാറൂഖും നേതൃത്വം നൽകി. മേജർ ജനറൽ വസീം ഇഫ്തിഖർ ചീമയുടെ നേതൃത്വത്തിലുള്ള പാകിസ്താൻ സൈനിക പ്രതിനിധികളും കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രതിനിധികളും മുതിർന്ന സൈനിക ഉദ്യോഗസ്ഥരും ഒപ്പിടൽ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.