60ാം വാർഷിക നിറവിൽ കുവൈത്ത് ആർട്ടിസ്റ്റ്സ് അസോസിയേഷൻ
text_fieldsകുവൈത്ത് സിറ്റി: സ്ഥാപിതമായതിന്റെ 60ാം വാർഷികാഘോഷത്തിൽ കുവൈത്ത് ആർട്ടിസ്റ്റ്സ് അസോസിയേഷൻ. 1963 ജൂലൈ ഒമ്പതിനാണ് അസോസിയേഷന് രാജ്യത്ത് തുടക്കമിടുന്നത്. തുടർന്ന് സമ്പന്നമായ കലാസാംസ്കാരിക യാത്രയുടെ ചരിത്രം ഇതിനുണ്ട്. പ്രാദേശികമായി മാത്രമല്ല, ഗൾഫിലും അറബ് ലോകത്തും കുവൈത്ത് ആർട്ടിസ്റ്റ്സ് അസോസിയേഷൻ അടയാളപ്പെടുത്തിയ കാലമാണ് കടന്നുപോയത്.
സ്ഥാപിതമായതു മുതൽ സംഗീതം, നാടകം, നാടോടിക്കഥകൾ തുടങ്ങിയ മേഖലകളിലെ സംഭാവനകളെ പിന്തുണക്കുന്നതിനൊപ്പം കുവൈത്ത് കലാകാരന്മാരുടെ പുരോഗതിയും കഴിവുകൾ മെച്ചപ്പെടുത്തലും അേസാസിയേഷൻ സ്വയം ഏറ്റെടുത്തു. കലയുടെയും കലാകാരന്മാരുടെയും പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച അസോസിയേഷൻ, കലാരംഗത്തെ ഉയർച്ചയും കുവൈത്ത് കലയുടെ മാന്യമായ പരിഷ്കൃത പ്രതിച്ഛായ അവതരിപ്പിക്കാനും ലക്ഷ്യമിട്ട് നിരവധി പ്രവർത്തനങ്ങൾ നടത്തി.
കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് എന്നിവർക്ക് 60ാം വാർഷികത്തിൽ കലാ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് നൽകിയ തുടർച്ചയായ പിന്തുണക്ക് സൊസൈറ്റിയുടെ ഡയറക്ടർ ബോർഡ് നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.