കുവൈത്ത് കല ട്രസ്റ്റ് പുരസ്കാരം മുരുകൻ കാട്ടാക്കടക്ക്
text_fieldsകുവൈത്ത് സിറ്റി: കല കുവൈത്തിെൻറ കേരളത്തിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന കുവൈത്ത് കല ട്രസ്റ്റ് ഏർപ്പെടുത്തിയ ഈ വർഷത്തെ സാംബശിവൻ സ്മാരക പുരസ്കാരം കവി മുരുകൻ കാട്ടാക്കടക്ക്. 50000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.
ഡിസംബർ 19 ഞായറാഴ്ച തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ (വി.ജെ.ടി ഹാൾ) നടക്കുന്ന ചടങ്ങിൽ അവാർഡ് കൈമാറുമെന്ന് കല ട്രസ്റ്റ് സെക്രട്ടറി ചന്ദ്രമോഹൻ പനങ്ങാട് അറിയിച്ചു. കേരളത്തിലെ കലാ സാംസ്കാരിക സാഹിത്യ മേഖലകളിലെ പ്രതിഭകളെ ആദരിക്കാൻ 2000 വർഷം മുതൽ സാംബശിവൻ പുരസ്കാരം നൽകുന്നു. ഒ.എൻ.വി കുറുപ്പ്, പി. ഗോവിന്ദപിള്ള, പ്രഭാവർമ, കെടാമംഗലം സദാനന്ദൻ, കെ.പി.എ.സി സുലോചന, നിലമ്പൂർ ആയിഷ, കെ.പി. മേദിനി, സാറാ ജോസഫ്, കെ.പി. കുഞ്ഞുമുഹമ്മദ്, അനിൽ നാഗേന്ദ്രൻ, ശ്രീകുമാരൻ തമ്പി, പാലോളി മുഹമ്മദ് കുട്ടി, ഏഴാച്ചേരി രാമചന്ദ്രൻ ഉൾപ്പെടെയുള്ളവർക്കാണ് മുൻ വർഷങ്ങളിൽ അവാർഡ് ലഭിച്ചത്. കുവൈത്ത് കല ട്രസ്റ്റ് എല്ലാ വർഷവും നൽകിവരുന്ന വിദ്യാഭ്യാസ എൻഡോവ്മെൻറിെൻറ തിരുവനന്തപുരം ജില്ലയിലെ വിതരണവും അവാർഡ് വിതരണ ചടങ്ങിൽ നടക്കും.
മലയാളം മീഡിയത്തിൽ പഠിച്ച് ഉന്നത മാർക്കോടെ പത്താം തരത്തിൽ വിജയികളാകുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കേരളത്തിലെ ഓരോ ജില്ലയിൽനിന്നും തിരഞ്ഞെടുക്കപ്പെടുന്ന 28 കുട്ടികൾക്കാണ് വിദ്യാഭ്യാസ എൻഡോവ്മെൻറ് നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.