ആസിയാൻ ഉച്ചകോടിയിലേക്ക് കുവൈത്തിന് ക്ഷണം
text_fieldsകുവൈത്ത് സിറ്റി: ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ കുവൈത്തിന് സൗദിയിലെ സൽമാൻ രാജാവിന്റെ ക്ഷണം. ഒക്ടോബർ 20ന് റിയാദിലാണ് ഉച്ചകോടി. നവംബർ 11ന് അറബ്-ആഫ്രിക്കൻ ഉച്ചകോടിയും ഇതേ നഗരത്തിൽ നടക്കും.
അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിനെ അഭിസംബോധന ചെയ്തുള്ള ക്ഷണക്കത്ത് കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന് കുവൈത്തിലെ സൗദി അംബാസഡർ സുൽത്താൻ ബിൻ സാദ് ബിൻ ഖാലിദ് അൽ സൗദ് കൈമാറി.
ബയാൻ പാലസിൽ നടന്ന ചടങ്ങിൽ കിരീടാവകാശിയുടെ ദിവാൻ ശൈഖ് അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ്, അമീരി ദിവാൻ കാര്യ മന്ത്രി ശൈഖ് മുഹമ്മദ് അബ്ദുല്ല അൽ മുബാറക് അസ്സബാഹ്, കിരീടാവകാശിയുടെ ഓഫിസ് ഡയറക്ടർ (റിട്ട. ലെഫ്റ്റനന്റ് ജനറൽ) ജമാൽ മുഹമ്മദ് അൽ ദിയാബ്, അമീരി ദിവാൻ അണ്ടർ സെക്രട്ടറി ശൈഖ് ഖാലിദ് അൽ അബ്ദുല്ല അസ്സബാഹ്, കിരീടാവകാശിയുടെ വിദേശകാര്യ അണ്ടർ സെക്രട്ടറി മാസെൻ ഇസ്സ അൽ ഇസ്സ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.