കുവൈത്ത്-ബഹ്റൈൻ വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി
text_fieldsകുവൈത്ത് സിറ്റി: വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ ബഹ്റൈൻ വിദേശകാര്യ മന്ത്രി അബ്ദുല്ലത്തീഫ് അൽ സയാനിയുമായി കൂടിക്കാഴ്ച നടത്തി. കുവൈത്തും ബഹ്റൈനും തമ്മിലുള്ള ദൃഢമായ സാഹോദര്യ ബന്ധത്തെക്കുറിച്ചും എല്ലാ മേഖലകളിലും അവ പ്രോത്സാഹിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വഴികളും കൂടിക്കാഴ്ചയിൽ ഇരുവരും ചർച്ച ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണവും ഏകോപനവും കൂടുതൽ മികവോടെ തുടരാനും ധാരണയായി.
വിവിധ പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങൾ ഇരുവരും അവലോകനം ചെയ്തു. പ്രാദേശിക സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനുള്ള മാർഗങ്ങളും വിലയിരുത്തി. പരസ്പര താൽപര്യമുള്ള മറ്റു വിഷയങ്ങളും പരിശോധിച്ചു. ഔദ്യോഗിക സന്ദർശനത്തിനായി കഴിഞ്ഞ ദിവസമാണ് ബഹ്റൈൻ വിദേശകാര്യ മന്ത്രി അബ്ദുല്ലത്തീഫ് അൽ സയാനിയും പ്രതിനിധി സംഘവും കുവൈത്തിലെത്തിയത്. വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ, ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അംബാസഡർ ശൈഖ് ജറാഹ് ജാബർ അൽ അഹമ്മദ് അസ്സബാഹ്, വിദേശകാര്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ അദ്ദേഹത്തെ വിമാനത്താവളത്തിൽ സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.