കുവൈത്തിൽ ‘ബാർബി’ക്ക് നിരോധനം
text_fieldsകുവൈത്ത് സിറ്റി: പൊതുധാർമികതയെക്കുറിച്ചുള്ള ആശങ്കകളുടെ പേരിൽ രണ്ടു സിനിമകൾക്ക് കുവൈത്തിൽ നിരോധനം. സ്വവർഗരതിയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ‘ബാർബി’, ട്രാൻസ്ജെൻഡർ നടനെ അവതരിപ്പിക്കുന്ന ഹൊറർ സിനിമയായ ‘ടോക്ക് ടു മീ’ എന്നിവക്കാണ് വിലക്ക് ഏർപ്പെടുത്തിയത്. ബാർബി, ടോക്ക് ടു മീ എന്നിവ സമൂഹത്തിനും പൊതുക്രമത്തിനും അന്യമായ ആശയങ്ങളും വിശ്വാസങ്ങളും പ്രചരിപ്പിക്കുന്നതിനാലാണ് നിരോധനം എന്ന് കുവൈത്ത് സിനിമ സെൻസർഷിപ് കമ്മിറ്റി മേധാവി ലാഫി അൽ സുബെയ് പറഞ്ഞു.
വിദേശ സിനിമ പ്രദർശിപ്പിക്കുമ്പോൾ പൊതു ധാർമികതക്ക് വിരുദ്ധമായ രംഗങ്ങൾ സെൻസർ ചെയ്യാൻ കമ്മിറ്റി ഉത്തരവിടാറുണ്ട്.
എന്നാൽ, ഒരു സിനിമ പ്രത്യേക ആശയങ്ങളോ സന്ദേശങ്ങളോ അസ്വീകാര്യമായ പെരുമാറ്റമോ ഉൾക്കൊള്ളുന്നുവെങ്കിൽ മൊത്തത്തിൽ തടയാൻ കമ്മിറ്റി തീരുമാനിക്കുന്നതായും അദ്ദേഹം പറഞ്ഞു. സ്വവർഗരതിയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ പേരിൽ ലബനാനിലും ബാർബിക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
കുവൈത്ത്, യു.എ.ഇ, സൗദി അറേബ്യ എന്നിവയുൾപ്പെടെയുള്ള ഗൾഫ് അറബ് രാജ്യങ്ങൾ എല്ലാം പൊതുധാർമികതക്ക് നിരക്കാത്ത സിനിമകൾ പതിവായി സെൻസർ ചെയ്യാറുണ്ട്. അടുത്തിടെ, ട്രാൻസ്ജെൻഡർ പതാക ഉൾപ്പെടുന്ന രംഗത്തിന്റെ പേരിൽ സ്പൈഡർ മാൻ ആനിമേഷൻ സിനിമ നിരോധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.