ഇറാഖില്‍നിന്നുള്ള ട്രഫിൾ ഇറക്കുമതി കുവൈത്തിൽ നിരോധിച്ചു
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് വൻ ഡിമാൻഡുള്ള ട്രഫിളിന്റെ ഇറാഖില്‍നിന്നുള്ള ഇറക്കുമതി നിരോധിച്ചു.
കോളറബാധിത രാജ്യങ്ങളിൽനിന്നുള്ള ഭക്ഷണസാധനങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്താന്‍ ആരോഗ്യമന്ത്രാലയം നല്കിയ നിർദേശത്തെ തുടര്‍ന്നാണ് പുതിയ നടപടി.
ഇതോടെ ഈ പ്രത്യേക സീസണൽ ഭക്ഷ്യ ഇനത്തിന് ഉയർന്ന വില തുടരും.
മഴക്കു പിറകെ മരുഭൂമിയിൽ പ്രത്യക്ഷപ്പെട്ടുതുടങ്ങിയ ട്രഫിളിന് രാജ്യത്ത് ആവശ്യക്കാർ ഏറെയാണ്. കുവൈത്ത് മരുഭൂമിയിലും പ്രത്യക്ഷപ്പെട്ടുതുടങ്ങിയ ട്രഫിൾ മാർക്കറ്റിൽ ലഭ്യമായി തുടങ്ങിയിട്ടുണ്ട്.
എന്നാൽ, സീസണിന്റെ തുടക്കമായതോടെ ഉയർന്ന വിലയിലാണ് വിൽപന.
സൗദി അറേബ്യ, ഇറാഖ്, ഇറാൻ എന്നിവിടങ്ങളിൽനിന്ന് വലിയ അളവിൽ ഇവ കുവൈത്തിൽ എത്തിത്തുടങ്ങുന്നതോടെ വില കുറയുമെന്നായിരുന്നു പ്രതീക്ഷ. ഇതിനിടെയാണ് ഇറാഖിൽനിന്നുള്ള ഇറക്കുമതിക്ക് നിരോധനം വന്നത്.
കോളറ റിപ്പോര്‍ട്ട് ചെയ്തതിനെ തുടർന്ന് ഇറാഖ്, സിറിയ, ലബനാൻ എന്നീ രാജ്യങ്ങളില്‍നിന്ന് വിമാന യാത്രക്കാര്‍ ഭക്ഷണം കൊണ്ടുവരുന്നതിനും നേരത്തേ ഡി.ജി.സി.എ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.