സന്ദർശകരെ ആകർഷിച്ച് കുവൈത്ത് പുസ്തകമേള
text_fieldsകുവൈത്ത് സിറ്റി: 47ാമത് കുവൈത്ത് ഇന്റർനാഷനൽ പുസ്തകമേളക്ക് തുടക്കമായി. മിഷ്റിഫ് അന്താരാഷ്ട്ര ഫെയര്‍ ഗ്രൗണ്ടില്‍ സാംസ്കാരിക-യുവജനകാര്യ മന്ത്രി അബ്ദുൽറഹ്മാൻ അൽ മുതൈരി പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.
ജോർഡനിയൻ സാംസ്കാരിക മന്ത്രി മുസ്തഫ അൽ റവാഷ്ദെ മുഖ്യാതിഥിയായിരുന്നു. മിഷ്റിഫിലെ മൂന്ന് ഹാളുകളിലായാണ് മേള നടക്കുന്നത്. കുവൈത്ത് പ്രധാനമന്ത്രിയുടെ രക്ഷാകർതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മേള നവംബർ30 വരെ തുടരും.
രാജ്യത്തെ കലാ സാംസ്കാരിക രംഗത്തെ വലിയ മേളകളിലൊന്നാണ് പുസ്തകോത്സവം.1975 ലാണ് പുസ്തകമേള ആദ്യമായി ആരംഭിച്ചത്. കുവൈത്തിൽനിന്നും അറബ് രാജ്യങ്ങളിൽനിന്നുമുള്ള നിരവധി സർക്കാർ സ്ഥാപനങ്ങളും പ്രസാധകരും മേളയിൽ പങ്കെടുക്കുന്നുണ്ട്. പാനൽ ഡിസ്കഷൻ, ശിൽപശാലകൾ, കുട്ടികൾക്കായുള്ള പ്രത്യേക പരിപാടികൾ തുടങ്ങിയവ മേളയുടെ ഭാഗമായി സംഘടിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.