കുവൈത്ത്-ബ്രിട്ടൻ നയതന്ത്ര ബന്ധം; വാർഷികാഘോഷത്തിൽ ലുലു കുവൈത്തും
text_fieldsകുവൈത്ത് സിറ്റി: കുവൈത്തും ബ്രിട്ടനും തമ്മിലുള്ള ഔദ്യോഗിക നയതന്ത്ര ബന്ധത്തിന്റെ 125ാം വാർഷിക സ്മരണക്കായി കുവൈത്തിലെ ബ്രിട്ടീഷ് എംബസി സംഘടിപ്പിച്ച ആഘോഷപരിപാടിയിൽ ലുലു കുവൈത്ത് ഡയറക്ടർ മുഹമ്മദ് ഹാരിസ് പങ്കെടുത്തു.
പ്രതിരോധത്തിലും സൈനിക സഹകരണത്തിലും ഉൾപ്പെടെ കുവൈത്തും ബ്രിട്ടനും തമ്മിലുള്ള ശക്തവും ചരിത്രപരവുമായ ബന്ധത്തിന്റെ ആഴത്തെ പ്രതിഫലിപ്പിക്കുന്നതായിരുന്നു ആഘോഷം. എഡിൻബർഗ് ഡ്യൂക്ക് പ്രിൻസ് എഡ്വേർഡ്, കുവൈത്തിലെ ബ്രിട്ടീഷ് അംബാസഡർ ബെലിൻഡ ലൂയിസ് എന്നിവരുടെ സാന്നിധ്യം ചടങ്ങിന് മിഴിവേകി. ഇരു രാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള പരസ്പര ബഹുമാനത്തിന്റെയും വിശ്വാസത്തിന്റെയും മനോഹരമായ കാഴ്ചയുമായി ചടങ്ങ്.
ബ്രിട്ടനും കുവൈത്തും തമ്മിലുള്ള 125 വർഷത്തെ സൗഹൃദത്തിന്റെയും പങ്കാളിത്തത്തിന്റെയും സാക്ഷ്യപത്രമായ ചടങ്ങിൽ പങ്കെടുത്തതിൽ അഭിമാനിക്കുന്നതായി ലുലു കുവൈത്ത് വ്യക്തമാക്കി. ബ്രിട്ടനിലെ ബർമിങ്ഹാമിലുള്ള സ്വന്തം സോഴ്സിങ് സെന്ററിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന വിപുലമായ മികച്ച ഉൽപന്നങ്ങളിലൂടെ ലുലു കുവൈത്ത് ഈ ബന്ധത്തെ അഭിമാനപൂർവം പിന്തുണക്കുന്നതായും സൂചിപ്പിച്ചു. ഫലസ്തീൻ ഉൽപന്നങ്ങളുടെ കയറ്റുമതിയെ പ്രോത്സാഹിപ്പിക്കുന്നതിനും പിന്തുണക്കുന്നതിനുമായി കുവൈത്തിലെ ബ്രിട്ടീഷ് എംബസി തുടക്കമിട്ട പദ്ധതിയുടെ പ്രധാനവും തന്ത്രപ്രധാനവുമായ പങ്കാളി എന്ന നിലയിൽ ലുലു വളരെയധികം അഭിമാനിക്കുന്നതായും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.