കുവൈത്ത്-ബ്രിട്ടൻ സംയുക്ത സൈനിക പരിശീലനത്തിന് തുടക്കം
text_fieldsകുവൈത്ത് സിറ്റി: അയൺ ഷീൽഡ്- 2 എന്ന പേരിലുള്ള കുവൈത്ത്-ബ്രിട്ടൻ സംയുക്ത സൈനിക പരിശീലനത്തിന് തുടക്കം. മൂന്നാഴ്ച നീളുന്നതാണ് സംയുക്ത സൈനികാഭ്യാസം.
ആയുധ ഓപറേഷൻ, വിവിധ സൈനിക വാഹനങ്ങളിലെ പ്രവർത്തനം, ഡ്രോൺ സാങ്കേതികവിദ്യയുടെ ഉപയോഗം, പൈലറ്റില്ലാത്ത വിമാനങ്ങളിൽ നിന്നുള്ള നിരീക്ഷണം, കമാൻഡർക്ക് കൃത്യമായ വിവരങ്ങൾ നൽകാനുള്ള മാർഗങ്ങൾ ,വാഹനങ്ങൾക്കും വ്യക്തികൾക്കുമുള്ള പരിശോധന, മുൻകരുതൽ രീതികൾ, കെട്ടിടങ്ങൾ വൃത്തിയാക്കൽ, തീവ്രവാദം, കലാപം എന്നിവ തടയൽ, കർഫ്യൂ കാലത്ത് വിവിധ ഘടകങ്ങൾ സുരക്ഷിതമാക്കുന്നതിനുള്ള മാർഗങ്ങൾ ,ആധുനിക കവചിത വാഹനങ്ങളുടെ ഉപയോഗം എന്നിവ സംബന്ധിച്ച പരിശീലനവും അഭ്യാസത്തിൽ ഉൾപ്പെടുന്നു.
അടിയന്തര സാഹചര്യങ്ങൾ നേരിടൽ, കാര്യക്ഷമതയും സന്നദ്ധതയും വർധിപ്പിക്കൽ, സൈനിക-സുരക്ഷാ മേഖലകളിൽ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തൽ എന്നിവയെല്ലാം സംയുക്ത സൈനികാഭ്യാസം വഴി ലക്ഷ്യമിടുന്നതായി എക്സൈസ് ഡയറക്ടർ കേണൽ ഫൈസൽ അൽ ജാബിർ പറഞ്ഞു. കുവൈത്തിൽ നടക്കുന്ന രണ്ടാമത്തെ അയൺ ഷീൽഡാണിത്. ആദ്യത്തേത് 2023 ഒക്ടോബറിൽ നടന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.