കുവൈത്തിൽ 6.4 ബില്യൺ ദീനാറിന്റെ മിച്ച ബജറ്റ്
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് മിച്ച ബജറ്റ് രേഖപ്പെടുത്തിയതായി സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്. ദേശീയ അസംബ്ലി ബജറ്റ് ആൻഡ് ഫൈനൽ അക്കൗണ്ട്സ് കമ്മിറ്റിയാണ് ബജറ്റ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. രാജ്യത്ത് പ്രതീക്ഷിച്ചതിലും കൂടുതല്‍ വരുമാന നേട്ടമുണ്ടാക്കാന്‍ ഈ സാമ്പത്തികവര്‍ഷം സാധിച്ചതായി അവലോകന റിപ്പോര്‍ട്ട് പറയുന്നു.
28.8 ബില്യൺ ദീനാർ വരുമാനം നേടിയ ബജറ്റില്‍ 22.3 ബില്യൺ ദീനാറാണ് ചെലവ് രേഖപ്പെടുത്തിയത്. ബജറ്റില്‍ ഭൂരിഭാഗം വരുമാനവും എണ്ണ മേഖലയില്‍നിന്നാണ്. 6.4 ബില്യൺ ദീനാറാണ് മിച്ചം നേടിയതെന്ന് അക്കൗണ്ട്സ് കമ്മിറ്റി റിപ്പോർട്ടർ ഒസാമ അൽ സെയ്ദ് പറഞ്ഞു.
രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയും വളര്‍ച്ചയുമാണ് മിച്ച ബജറ്റ് സൂചിപ്പിക്കുന്നതെന്നും അൽ സെയ്ദ് വ്യക്തമാക്കി. അതിനിടെ, പൊതുബജറ്റ് കമ്മിറ്റിയിൽ അവതരിപ്പിക്കാനാവശ്യമായ കാലയളവ് ചുരുക്കുന്നതിനെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ചകൾ നടന്നു. ജനുവരി 31ന് പകരം ഡിസംബർ 31നകം ബജറ്റ് സമർപ്പിക്കണമെന്ന നിർദേശവും യോഗത്തില്‍ ഉയര്‍ന്നതായി സൂചനകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.