കുവൈത്ത് 445 ദശലക്ഷം ദീനാറിെൻറ സൈനിക വാഹനങ്ങൾ വാങ്ങുന്നു
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് അമേരിക്കൻ കമ്പനിയിൽനിന്ന് 445 ദശലക്ഷം ദീനാറിെൻറ സൈനിക വാഹനങ്ങളും ഉപകരണങ്ങളും വാങ്ങുന്നു. ഇതുസംബന്ധിച്ച് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്മെൻറിെൻറ അംഗീകാരം ലഭിച്ചതായി അമേരിക്കൻ കമ്പനിയായ ഒാഷ്കോഷ് ഡിഫൻസ് അധികൃതർ അറിയിച്ചു.
517 ട്രക്കുകളാണ് വാങ്ങുന്നത്. സൈനികാവശ്യത്തിനുള്ള ഫ്യൂവൽ ടാങ്ക് ട്രക്കുകൾ, ഗൈഡഡ് മിസൈൽ ട്രാൻസ്പോർട്ട് ട്രക്കുക്കുകൾ, കമേഴ്സ്യൽ ട്രെയിലറുകൾ, പാലറ്റ് ലോഡിങ് സിസ്റ്റം ട്രെയിലറുകൾ, വെപൺ ഫ്ലാറ്റ് ബെഡുകൾ എന്നിവയാണ് ഉൾപ്പെടുന്നത്. 15 ജീവനക്കാരെ പരിശീലനത്തിനായി കമ്പനി കരാർ അടിസ്ഥാനത്തിൽ അയക്കും.
അഞ്ചുവർഷത്തേക്ക് ഇവർ കുവൈത്ത് കരസേനയോടൊപ്പം ചേർന്ന് പരിശീലനം, ഫ്ലീറ്റ് സപ്പോർട്ട്, പ്രോഗ്രാം മാനേജ്മെൻറ്, സൂപ്പർവിഷൻ തുടങ്ങിയവയുമായി സഹകരിക്കുമെന്ന് ഡിഫൻസ് സെക്യൂരിറ്റി കോഒാപറേഷൻ ഏജൻസി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.