കുവൈത്ത് മന്ത്രിസഭ രൂപവത്കരണം ഇന്ന്; വകുപ്പ് മാറ്റങ്ങളുണ്ടാവും
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് മന്ത്രിസഭാംഗങ്ങളെ നിശ്ചയിക്കാനുള്ള ചർച്ച അന്തിമഘട്ടത്തിൽ. ആഭ്യന്തരം, പ്രതിരോധം, വിദേശകാര്യം, വാർത്തവിനിമയം, ആരോഗ്യം തുടങ്ങിയ പ്രധാന വകുപ്പുകൾ സബാഹ് കുടുംബത്തിൽ നിന്നുള്ളവർക്കാകുമെന്നാണ് വിവരം. കുവൈത്തിെൻറ ചരിത്രത്തിൽ ആദ്യമായി കഴിഞ്ഞ മന്ത്രിസഭയിലാണ് ആഭ്യന്തര മന്ത്രി സബാഹ് കുടുംബത്തിന് പുറത്തുനിന്നാവുന്നത്.
അതിന് മാറ്റമുണ്ടായേക്കും. ആഭ്യന്തരം ഒഴിയാൻ സാധ്യതയുള്ള അനസ് അൽ സാലിഹ് പക്ഷേ ഉപപ്രധാനമന്ത്രി സ്ഥാനത്ത് തുടരും. കാബിനറ്റ് കാര്യത്തിെൻറ ചുമതലയാവും അദ്ദേഹത്തിനുണ്ടാവുക. രണ്ട് ഉപപ്രധാനമന്ത്രിമാരാണുണ്ടാവുക. കഴിഞ്ഞ മന്ത്രിസഭയിലെ വനിത അംഗങ്ങളായ മർയം അഖീൽ, ഡോ. റന അൽ ഫാരിസ് എന്നിവർ തുടരും. കൂടുതൽ വനിതകൾക്ക് അവസരം നൽകുമെന്നും സൂചനയുണ്ട്.
ശൈഖ് അഹ്മദ് അൽ മൻസൂർ അസ്സബാഹ്, ഡോ. അഹ്മദ് അൽ നാസർ അസ്സബാഹ്, ഡോ. ബാസിൽ അസ്സബാഹ്, അനസ് അൽ സാലിഹ്, ഡോ. ഫഹദ് അൽ അഫാസി, മർയം അഖീൽ, ഖാലിദ് അൽ റൗദാൻ, ഡോ. സൗദ് അൽ ഹർബി, വലീദ് അൽ ജാസിം, മുബാറക് അൽ ഹരീസ്, ഡോ. ഖാലിദ് അൽ ഫാദിൽ, ഡോ. റന അൽ ഫാരിസ് എന്നീ കഴിഞ്ഞ മന്ത്രിസഭയിലെ അംഗങ്ങൾ തുടർന്നേക്കും.
ചിലർക്ക് വകുപ്പ് മാറ്റമുണ്ടാവും. ചില മന്ത്രിമാർ പുറത്തുപോവേണ്ടിവരും. പ്രതിപക്ഷ എം.പിമാർക്ക് മുൻതൂക്കമുള്ള പാർലമെൻറ് നിലവിൽവന്ന സാഹചര്യത്തിൽ ഏറ്റവും പ്രാപ്തരായവരെ ഉൾപ്പെടുത്തി കുറ്റമറ്റ മന്ത്രിസഭ രൂപവത്കരിക്കാനാണ് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് ശ്രമിക്കുന്നത്. തിങ്കളാഴ്ച മന്ത്രിമാർ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന് മുന്നിലെത്തി സത്യപ്രതിജ്ഞ ചെയ്യും. ചൊവ്വാഴ്ചയാണ് പാർലമെൻറിെൻറ ഉദ്ഘാടന സമ്മേളനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.