കുവൈത്ത്-കാനഡ വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യയും കനേഡിയൻ വിദേശകാര്യ, വ്യാപാര വികസന മന്ത്രി മെലാനി ജോളിയും കൂടിക്കാഴ്ച നടത്തി. അന്താരാഷ്ട്ര, പ്രാദേശിക പ്രശ്നങ്ങളിലും മേഖലയുടെ വികസനങ്ങളിലും ഏകോപനം ശക്തമാക്കുന്നത് ഇരുവരും ചർച്ചചെയ്തു.
ഫലസ്തീൻ പ്രശ്നവും വിലയിരുത്തി. ഗസ്സയിൽ ഇസ്രായേൽ അധിനിവേശ സേന നടത്തുന്ന ആക്രമണങ്ങൾ കുവൈത്ത് വിദേശകാര്യ മന്ത്രി ചർച്ചയിൽ ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര സമാധാനം, സുരക്ഷ എന്നിവക്കായുള്ള നീക്കങ്ങളെ പിന്തുണക്കാനും അന്തർദേശീയ നിയമത്തിന്റെ മൂല്യങ്ങളും തത്ത്വങ്ങളും ഊട്ടിയുറപ്പിക്കുന്നതിനായുള്ള പ്രവർത്തനങ്ങളിലും ഇരുവരും താൽപര്യം പ്രകടിപ്പിച്ചു.
കുവൈത്തുമായുള്ള അടുത്ത ബന്ധത്തിൽ കനേഡിയൻ മന്ത്രി അഭിമാനം പ്രകടിപ്പിച്ചു. സഹകരണം തുടരാനും നവീകരിക്കാനും കാനഡ ആഗ്രഹിക്കുന്നതായും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.