ഫലസ്തീൻ കുടുംബങ്ങൾക്ക് കുവൈത്ത് ചാരിറ്റിയുടെ സഹായം
text_fieldsകുവൈത്ത് സിറ്റി: ഗസ്സയിലെ ദുരിതം അനുഭവിക്കുന്ന ഫലസ്തീൻ കുടുംബങ്ങൾക്ക് കുവൈത്തിലെ സന്നദ്ധ സംഘടനയുടെ സഹായം. 400 കുടുംബങ്ങൾക്ക് വിവിധ സഹായങ്ങൾ എത്തിച്ചതായി കുവൈത്ത് അൽ നജാത്ത് ചാരിറ്റി അറിയിച്ചു. ശൈത്യകാലം കണക്കിലെടുത്ത് ഡിസംബർ 21ന് ആരംഭിച്ച സഹായവിതരണം സീസൺ കഴിയുന്നതുവരെ തുടരും.
ഗസ്സയിലെ പാവപ്പെട്ട കുടുംബങ്ങൾക്ക് അടിസ്ഥാന ജീവിതാവശ്യങ്ങൾ നൽകി അവരുടെ ദുരിതം ലഘൂകരിക്കാണ് ശ്രമമെന്നും ചാരിറ്റി പ്രോജക്ട് മാനേജർ അബ്ദുല്ല അൽ ഉബൈദലി പറഞ്ഞു. ഭക്ഷണപ്പൊതികൾ, മെഡിക്കൽ സാമഗ്രികളും മരുന്നുകളും, ശീതകാല വസ്ത്രങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് സഹായമെന്ന് അൽ ഉബൈദലി വിശദീകരിച്ചു. പദ്ധതിക്കായി സഹകരിച്ച വ്യക്തികളുടെ സംഭാവനകളെ അദ്ദേഹം പ്രശംസിച്ചു. ആറ് വർഷമായി അൽ നജാത്ത് ചാരിറ്റി ശീതകാല കാമ്പയിനുമായി രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.