50ാം വാർഷിക നിറവിൽ കുവൈത്ത്– ചൈന നയതന്ത്രബന്ധം
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത്, ചൈന നയതന്ത്ര ബന്ധത്തിെൻറ 50ാം വാർഷികം ആഘോഷിക്കുന്നു. കോവിഡ് പശ്ചാത്തലത്തിൽ വിപുലമായ പരിപാടികൾക്ക് പരിമിതിയുണ്ടെങ്കിലും വിവിധ ചടങ്ങുകൾ ഇരുരാജ്യങ്ങളും ആസൂത്രണം ചെയ്യുന്നു.
കമ്യൂണിസ്റ്റ് പാർട്ടി രൂപവത്കരണത്തിെൻറ വാർഷികത്തോടനുബന്ധിച്ച് കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് എന്നിവർ ചൈനീസ് പ്രസിഡൻറിന് ആശംസാ സന്ദേശമയച്ചു. രാഷ്ട്ര നേതാക്കളുടെ പരസ്പര സഹകരണം ഉൾപ്പെടെ ഇൗ വർഷം ഉണ്ടാകും.
1971ൽ കുവൈത്താണ് ചൈനയുമായി നയതന്ത്ര ബന്ധം സ്ഥാപിച്ച ആദ്യ അറബ് രാജ്യം. ചൈനയും കുവൈത്തും സമീപ വർഷങ്ങളിൽ സഹകരണം ശക്തിപ്പെടുത്തിയിട്ടുണ്ട്. കുവൈത്തിെൻറ വൻകിട വികസന പദ്ധതികളിൽ ചൈനയുടെ സഹായമുണ്ട്. അമീറിെൻറ കാർമികത്വത്തിൽ നടപ്പാക്കുന്ന വിഷൻ 2035 എന്ന വികസന പദ്ധതികളിൽ ചൈനയുടെ സഹകരണം സുപ്രധാനമാണ്. കുവൈത്തിലെ ദ്വീപ് വികസനത്തിനും റോഡ് വികസനത്തിനും ചൈനയുടെ സഹകരണം തേടിയിട്ടുണ്ട്. കുവെത്തിലെ ബുബ്യാൻ ദ്വീപ്, സിൽക്ക് സിറ്റി എന്നിവയുടെ വികസനവുമായി ബന്ധപ്പെട്ട് കുവൈത്ത് അധികൃതർ നേരത്തെ ചൈനയിലെത്തി ബന്ധപ്പെട്ടവരുമായി ചർച്ച നടത്തിയിരുന്നു.
പെട്രോളിയം, പെട്രോകെമിക്കൽ ഉൽപാദന മേഖലകളിലും കുവൈത്ത് ചൈനയുടെ സഹകരണം തേടുന്നു.ബദൽ ഉൗർജം, പവർ പ്ലാൻറുകളുടെ നിർമാണം തുടങ്ങിയവയിലാണ് സാേങ്കതിക പിന്തുണ തേടുന്നത്. കോവിഡ് പ്രതിസന്ധിയിൽ കുവൈത്തിന് സഹായകമായ ചൈനീസ് വിദഗ്ധ സംഘം കുവൈത്തിലെത്തി മാർഗനിർദേശങ്ങൾ നൽകിയിരുന്നു. എല്ലാ മേഖലയിലും ചൈനയുമായി മികച്ച സഹകരണമാണ് കുവൈത്ത് തേടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.