4246 വ്യക്തികളുടെ പൗരത്വം റദ്ദാക്കും
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് പൗരത്വത്തെക്കുറിച്ചുള്ള അന്വേഷണത്തിനായുള്ള സുപ്രീം കമ്മിറ്റി ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്നു. 4,246 വ്യക്തികളിൽ നിന്ന് കുവൈത്ത് പൗരത്വം റദ്ദാക്കാൻ യോഗത്തിൽ തീരുമാനിച്ചു. കേസുകൾ മന്ത്രിമാരുടെ കൗൺസിലിൽ അവതരിപ്പിക്കും. കുവൈത്ത് നാഷനാലിറ്റി നിയമത്തിന്റെയും വിവിധ ആർട്ടിക്കിളുകളുടെയും ഭേദഗതികളുടെയും അടിസ്ഥാനത്തിലാണ് സമിതിയുടെ തീരുമാനങ്ങളെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇരട്ട പൗരത്വമുള്ള ചില വ്യക്തികളും പൗരത്വം റദ്ദാക്കിയവരിൽ ഉൾപ്പെടുന്നു. വഞ്ചന, വ്യാജരേഖകളുടെ സമർപ്പണം, ആശ്രിതത്വം എന്നിവയിലൂടെ നേടിയ പൗരത്വവും റദ്ദാക്കി. വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള വ്യക്തികൾ ഇതിൽ ഉൾപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.