കെ.കെ.എം.എ പ്രവർത്തക ക്യാമ്പ് സമാപിച്ചു
text_fieldsകുവൈത്ത് സിറ്റി: കെ.കെ.എം.എ അഹമ്മദി സോൺ കമ്മിറ്റി പ്രവർത്തക ക്യാമ്പ് സംഘടിപ്പിച്ചു. രക്ഷാധികാരി പി.കെ. അക്ബർ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. വാം അപ് സെഷൻ ഫഹാഹീൽ ബ്രാഞ്ച് ആക്ടിങ് പ്രസിഡൻറ് നയീം കാദിരി നിയന്ത്രിച്ചു. ഹുസൈൻ മംഗഫ് ഖിറാഅത്ത് നടത്തി. മുൻ പ്രസിഡൻറ് ഇബ്രാഹിം കുന്നിൽ ക്യാമ്പ് നിയന്ത്രിച്ചു. ജീവകാരുണ്യ പ്രവർത്തകരുടെ ഗുണങ്ങളെ കുറിച്ച് തോമസ് ജോർജ് ക്ലാസെടുത്തു. 'നേതൃമഹത്ത്വം' വിഷയത്തിൽ ശ്രീകാന്ത് വാസുദേവ് ക്ലാസെടുത്തു. സംഘടന ചരിത്രം, സേവനങ്ങളും പദ്ധതികളും എന്നിവ സംബന്ധിച്ച് ട്രഷറർ സി. ഫിറോസ് പവർ പോയൻറ് പ്രസേൻറഷൻ അവതരിപ്പിച്ചു. '20ാം വർഷം 20,000 അംഗങ്ങൾ' ശിൽപശാല സംഘടന സെക്രട്ടറി കെ.സി. ഗഫൂർ നയിച്ചു. 'സംഘടന പുതിയ വർഷത്തിലേക്ക്' വിഷയത്തിൽ കേന്ദ്ര ചെയർമാൻ എൻ.എ മുനീർ, 'സംഘടനയും സംഘാടകരും' എന്ന വിഷയത്തിൽ ഒാൺലൈനിലൂടെ കേന്ദ്ര വൈസ് ചെയർമാൻ അബ്ദുൽ ഫത്താഹ് തയ്യിൽ എന്നിവർ ക്ലാസെടുത്തു.
സമാപന സമ്മേളനം കേന്ദ്ര ജനറൽ സെക്രട്ടറി കെ.സി. റഫീഖ് നയിച്ചു. കേന്ദ്ര പ്രസിഡൻറ് എ.പി. അബ്ദുൽ സലാം, കേന്ദ്ര വർക്കിങ് പ്രസിഡൻറുമാരായ ബി.എം. ഇക്ബാൽ, കെ. ബഷീർ, കേന്ദ്ര വൈസ് പ്രസിഡൻറുമാരായ എ.വി. മുസ്തഫ, സംസം റഷീദ്, വി.കെ. ഗഫൂർ, അഡ്മിൻ സെക്രട്ടറി ശഹീദ് ലബ്ബ എന്നിവർ സംബന്ധിച്ചു. അഹമ്മദി സോണൽ നേതാക്കളായ പി.എം. ജാഫർ, മുഹമ്മദ് അലി കടിഞ്ഞിമൂല, സി.എം. അഷ്റഫ്, പി.എം. ഹാരിസ്, സലീം കൊമ്മേരി എന്നിവരും വിവിധ ബ്രാഞ്ച് നേതാക്കളായ നയീം കാദിരി, എംപി. നിജാസ്, എൻ. സാജിദ്, പി. ഹുസൈൻ, ഇസ്മായിൽ കൂരാച്ചുണ്ട്, ശറഫുദ്ദീൻ, അഷ്റഫ് അലി, എ.ജി. അഷ്റഫ്, ബഷീർ ഫിൻതാസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. കേന്ദ്ര വൈസ് പ്രസിഡൻറ് പി. റഫീഖ് നന്ദി പറഞ്ഞു. ക്രമീകരണങ്ങൾക്ക് പി.പി.പി. സലീം, ഷാഫി, ബഷീർ ഉദിനൂർ, ഷാജഹാൻ, എം.കെ. സാബിർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.