കുവൈത്ത് ദേശീയ ദിനാഘോഷം: ശുചീകരണ പ്രവൃത്തിക്ക് തുടക്കം
text_fieldsകുവൈത്ത് സിറ്റി: ദേശീയ ദിനാഘോഷങ്ങളുടെ തയാറെടുപ്പുകളുടെ ഭാഗമായി കുവൈത്ത് സിറ്റിയിലെ ബീച്ചുകൾ ശുചീകരിക്കുന്ന പ്രവൃത്തിക്ക് തുടക്കം. ദേശീയ ദിനാഘോഷങ്ങളുടെ പ്രധാന പരിപാടികള്‍ നടക്കുന്ന സ്ഥലങ്ങളിലാണ് ക്യാപിറ്റൽ ഗവർണറേറ്റിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഫീൽഡ് കാമ്പയിൻ നടത്തിയത്. കാമ്പയിനില്‍ 165 ശുചീകരണ തൊഴിലാളികള്‍ പങ്കെടുത്തു. ശുചിത്വം ദേശീയ കടമയാണെന്നും ബീച്ചുകൾ അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ശുചിത്വം ഉറപ്പാക്കാൻ വിവിധ പദ്ധതികൾ ആവിഷ്കരിച്ചതായും അധികൃതര്‍ അറിയിച്ചു.
ബീച്ചുകളിലെ വഴിയോരക്കച്ചവടക്കാരെ നിരീക്ഷിക്കാനും നിയന്ത്രിക്കാനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പൊതുശുചിത്വ നിയമ പ്രകാരം അനുവദനീയമല്ലാത്ത ഇടങ്ങളിൽ മാലിന്യം ഇടുകയോ മലിനജലം ഒഴുക്കുകയോ സംസ്കരിക്കുകയോ ചെയ്യുന്നത് നിയമ ലംഘനമാണെന്നും അധികൃതര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.