Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഗ​സ്സ​യി​ലെ...

ഗ​സ്സ​യി​ലെ നി​ർ​ബ​ന്ധി​ത കു​ടി​യി​റ​ക്ക ശ്ര​മ​ങ്ങ​ളെ കു​വൈ​ത്ത് അ​പ​ല​പി​ച്ചു

text_fields
bookmark_border
Manar Bashir addresses UN General Assembly First Committee
cancel
camera_alt

മ​നാ​ർ ബ​ഷീ​ർ യു.​എ​ൻ ജ​ന​റ​ൽ അ​സം​ബ്ലി ആ​ദ്യ ക​മ്മി​റ്റി​യി​ൽ സം​സാ​രി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: ഗ​സ്സ​യി​ൽ​നി​ന്ന് ഫ​ല​സ്തീ​നി​ക​ളെ നി​ർ​ബ​ന്ധി​ത​മാ​യി കു​ടി​യി​റ​ക്കാ​നു​ള്ള ഇ​സ്രാ​യേ​ൽ ആ​ഹ്വാ​ന​ത്തെ കു​വൈ​ത്ത് അ​പ​ല​പി​ച്ചു. വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടാ​ൻ അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​ത്തോ​ട് കു​വൈ​ത്ത് ആ​വ​ശ്യ​പ്പെ​ട്ടു. മി​ഡി​ൽ ഈ​സ്റ്റി​ൽ കൂ​ട്ട ന​ശീ​ക​ര​ണ ആ​യു​ധ​ങ്ങ​ളും ആ​ണ​വാ​യു​ധ​ങ്ങ​ളും ഇ​ല്ലാ​ത്ത മേ​ഖ​ല സ്ഥാ​പി​ക്കു​ക എ​ന്ന ച​ട്ട​ക്കൂ​ടി​ന് കീ​ഴി​ലു​ള്ള യു.​എ​ൻ ജ​ന​റ​ൽ അ​സം​ബ്ലി​യു​ടെ ആ​ദ്യ ക​മ്മി​റ്റി​ക്ക് മു​മ്പാ​കെ കു​വൈ​ത്ത് ന​യ​ത​ന്ത്ര അ​റ്റാ​ഷെ മ​നാ​ർ ബ​ഷീ​റാ​ണ് രാ​ജ്യ​ത്തി​ന്റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. ഗ​സ്സ​യി​ൽ ഇ​തി​ന​കം 6500ല​ധി​കം ആ​ളു​ക​ൾ​ക്ക് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടു.

ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം തു​ട​രു​ക​യാ​ണ്. ഗ​സ്സ​യി​ലെ ഉ​പ​രോ​ധം നീ​ക്കു​ന്ന​തി​നും സ​ഹാ​യം, മെ​ഡി​ക്ക​ൽ, മാ​നു​ഷി​ക വാ​ഹ​ന​ങ്ങ​ൾ​ക്ക് സു​ര​ക്ഷി​ത​മാ​യ പാ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നും കു​വൈ​ത്ത് അ​ടി​യ​ന്ത​ര ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​യും മ​നാ​ർ ബ​ഷീ​ർ പ​റ​ഞ്ഞു. ഇ​സ്രാ​യേ​ലി​ന്റെ മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ നി​ര​പ​രാ​ധി​ക​ൾ കൊ​ല്ല​പ്പെ​ടു​ന്നു. ഫ​ല​സ്തീ​ൻ ജ​ന​ത​യോ​ട് ആ​ത്മാ​ർ​ഥ​മാ​യ അ​നു​ശോ​ച​ന​വും സ​ഹ​താ​പ​വും അ​റി​യി​ക്കു​ന്നു.

മി​ഡി​ൽ ഈ​സ്റ്റി​ൽ ആ​ണ​വാ​യു​ധ​ങ്ങ​ളും കൂ​ട്ട ന​ശീ​ക​ര​ണ ആ​യു​ധ​ങ്ങ​ളും ഇ​ല്ലാ​ത്ത ഒ​രു മേ​ഖ​ല സ്ഥാ​പി​ക്കു​ന്ന​തി​ന് അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹം സ​ഹ​ക​ര​ണ​വും ന​ട​പ​ടി​ക​ളും ശ​ക്തി​പ്പെ​ടു​ത്ത​ണം. അ​ന്താ​രാ​ഷ്‌​ട്ര സു​ര​ക്ഷ, സ​മാ​ധാ​നം, ആ​ണ​വ നി​രാ​യു​ധീ​ക​ര​ണം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ കു​വൈ​ത്ത് ഉ​റ​ച്ചു​നി​ൽ​ക്കു​ന്നു. ആ​ണ​വാ​യു​ധ നി​ർ​വ്യാ​പ​ന ക​രാ​റും (എ​ൻ.​പി.​ടി) സ​മ​ഗ്ര ആ​ണ​വ-​പ​രീ​ക്ഷ​ണ നി​രോ​ധ​ന ഉ​ട​മ്പ​ടി​യും (സി.​ടി.​ബി.​ടി) എ​ല്ലാ രാ​ജ്യ​ങ്ങ​ളും പാ​ലി​ക്കേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത ഊ​ന്നി​പ്പ​റ​യു​ന്നു. ഈ ​ല​ക്ഷ്യം കൈ​വ​രി​ക്കു​ന്ന​തി​ന് അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ളും ന​ട​പ​ടി​ക്ര​മ​ങ്ങ​ളും കു​വൈ​ത്ത് പാ​ലി​ക്കു​മെ​ന്നും മ​നാ​ർ ബ​ഷീ​ർ ഉ​റ​പ്പു​ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GazaIsrael Palestine ConflictKuwaitforced resettlement
News Summary - Kuwait condemns forced resettlement efforts in Gaza
Next Story