അൽ അഖ്സ മസ്ജിദിൽ ഇസ്രായേൽ മന്ത്രിയുടെ പ്രവേശനം: കുവൈത്ത് അപലപിച്ചു
text_fieldsകുവൈത്ത് സിറ്റി: ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രി അൽ അഖ്സ മസ്ജിദിലേക്ക് ഇരച്ചുകയറുകയും മുസ്ലീംങ്ങളുടെ പ്രവേശനം തടയുകയും ചെയ്തതിൽ കുവൈത്ത് ശക്തമായി അപലപിച്ചു.
ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നത് നിരസിക്കുന്ന ഇസ്രായേൽ നെസെറ്റിന്റെ പ്രമേയത്തെയും കുവൈത്ത് വിദേശകാര്യ മന്ത്രാലയം അപലപിച്ചു. ഈ നടപടി അന്താരാഷ്ട്ര പ്രമേയങ്ങളുടെ നഗ്നമായ ലംഘനമാണെന്നും ചൂണ്ടികാട്ടി. മിഡിൽ ഈസ്റ്റിലെ സമാധാന പ്രക്രിയ പുനരുജ്ജീവിപ്പിക്കാനും ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കാനും അന്താരാഷ്ട്ര സമൂഹം നടത്തുന്ന ശ്രമങ്ങളെ ഇസ്രായേൽ നടപടി തുരങ്കം വെക്കുകയാണ്.
സമാധാനത്തിനുള്ള സാധ്യതകളെ അട്ടിമറിക്കുന്നതും അക്രമം വർധിപ്പിക്കുന്നതുമാണ് ഇസ്രായേൽ നടപടികളെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.ഫലസ്തീൻ ജനതക്കെതിരെ ഇസ്രായേൽ നടത്തുന്ന നിയമ ലംഘനങ്ങളും യുദ്ധക്കുറ്റവും അവസാനിപ്പിക്കാനും യു.എൻ രക്ഷാ കൗൺസിലിന്റെ പ്രമേയങ്ങൾ പാലിക്കാൻ നിർബന്ധിതരാകാനും കുവൈത്ത് അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.