ഇറാഖിലെ ഭീകരാക്രമണത്തെ കുവൈത്ത് അപലപിച്ചു
text_fieldsകുവൈത്ത് സിറ്റി: ഇറാഖിലെ കുർദിസ്താൻ മേഖലയിലെ ഗ്യാസ് ഫീൽഡ് ലക്ഷ്യമിട്ട് നടത്തിയ ഭീകരാക്രമണത്തെ കുവൈത്ത് അപലപിച്ചു. എല്ലാത്തരം ഭീകരതയെയും കുവൈത്ത് നിരസിക്കുന്നതായി ആവർത്തിച്ച വിദേശകാര്യ മന്ത്രാലയം, സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിൽ ഇറാഖ് സർക്കാറിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. തീവ്രവാദവും അക്രമ പ്രവർത്തനങ്ങളും അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് ഐക്യപ്പെടാനും സഹകരിക്കാനും കുവൈത്ത് വിദേശകാര്യ മന്ത്രാലയം ആഹ്വാനം ചെയ്തു. ഇറാഖിലെ കുർദിസ്താൻ മേഖലയിലെ ഗ്യാസ് ഫീൽഡിൽ വെള്ളിയാഴ്ചയാണ് ഡ്രോൺ ആക്രമണം നടന്നത്. ആക്രമണത്തിൽ നാലു പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.