Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightയു.​എ.​ഇ വൈ​സ്...

യു.​എ.​ഇ വൈ​സ് പ്ര​സി​ഡ​ന്‍റി​ന് കു​വൈ​ത്തി​ന്റെ ആ​ശം​സ

text_fields
bookmark_border
kuwait flag
cancel

കു​വൈ​ത്ത് സി​റ്റി: യു.​എ.​ഇ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി നി​യ​മി​ച്ച ശൈ​ഖ് മ​ൻ​സൂ​ർ ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്യാ​ന് കു​വൈ​ത്തി​ന്റെ ആ​ശം​സ. കു​വൈ​ത്ത് അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​സ്സ​ബാ​ഹ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ച് ശൈ​ഖ് മ​ൻ​സൂ​റി​ന്​ സ​ന്ദേ​ശ​മ​യ​ച്ചു.

ബു​ധ​നാ​ഴ്ച​യാ​ണ് യു.​എ.​ഇ ഉ​പ പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​സി​ഡ​ൻ​ഷ്യ​ൽ​കാ​ര്യ വ​കു​പ്പ് മ​ന്ത്രി​യു​മാ​യ ശൈ​ഖ് മ​ൻ​സൂ​ർ ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്യാ​നെ യു.​എ.​ഇ പ്ര​സി​ഡ​ന്‍റ് ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്യാ​ൻ യു.​എ.​ഇ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി നി​യ​മി​ച്ച​ത്. അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി​യാ​യി പ്ര​ഖ്യാ​പി​ച്ച ശൈ​ഖ് ഖാ​ലി​ദ് ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്യാ​നെ​യും അ​ഭി​ന​ന്ദി​ച്ച് അ​മീ​ർ സ​ന്ദേ​ശ​മ​യ​ച്ചു. അ​മീ​ർ അ​ദ്ദേ​ഹ​ത്തി​ന് വി​ജ​യ​വും നി​ത്യ ആ​രോ​ഗ്യ​വും ആ​ശം​സി​ച്ചു. കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​സ്സ​ബാ​ഹ് എ​ന്നി​വ​രും ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae vice presidentkuwaitnews
News Summary - Kuwait congratulates UAE Vice President
Next Story