തെരഞ്ഞെടുപ്പ്: അയോഗ്യരാക്കപ്പെട്ട സ്ഥാനാർഥികൾ കോടതിയിൽ
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് പാർലമെൻറ് തെരഞ്ഞെടുപ്പിൽ അയോഗ്യരാക്കപ്പെട്ട സ്ഥാനാർഥികളിൽ ഒരുവിഭാഗം അപ്പീലുമായി കോടതിയിൽ. ഫാസ്റ്റ് ട്രാക്ക് കോടതി ഞായറാഴ്ച അപ്പീൽ പരിഗണനക്കെടുക്കും. മുൻ എം.പിമാർ ഉൾപ്പെടെ പ്രമുഖർ ഇവർക്ക് അനുകൂലമായി രംഗത്തെത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാനാണ് ആഭ്യന്തര മന്ത്രാലയം ശ്രമിക്കുന്നതെന്ന് നിലവിലെ എം.പിമാരായ മുഹമ്മദ് അൽ മുതൈർ, നായിഫ് അൽ മിർദാസ്, അബ്ദുൽ കരീം അൽ കൻദരി, ആദിൽ അൽ ദംഹി, താമിർ അൽ സുവൈത് എന്നിവർ ആരോപിച്ചു. വിഷയത്തിൽ കോടതിയിൽനിന്ന് നീതിപൂർവമായ ഇടപെടലുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി ഇടപെടണമെന്നും പ്രതിപക്ഷ പ്രമുഖർ പറഞ്ഞു. അതിനിടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഭരണഘടനാനുസൃതമായ അധികാരം ഉപയോഗിച്ച് വ്യവസ്ഥകൾക്കനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും ആഭ്യന്തര മന്ത്രാലയത്തിെൻറ പ്രത്യേക ഇടപെടലോ സ്വാധീനം ചെലുത്തലോ ഇല്ലെന്നും മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.