759 പേർക്കുകൂടി കോവിഡ്; 828 പേർക്ക് രോഗമുക്തി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ തിങ്കളാഴ്ച 759 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 1,27,293 പേർക്കാണ് വൈറസ് ബാധിച്ചത്. തിങ്കളാഴ്ച 829 പേർ ഉൾപ്പെടെ 1,18,386 പേർ രോഗമുക്തി നേടി. നാലുപേർകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 786 ആയി. ബാക്കി 8121 പേരാണ് ചികിത്സയിലുള്ളത്. 114 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
5611 പേർക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്. തീവ്രപരിചരണ വിഭാഗത്തിൽ അഞ്ചുപേർ വർധിപ്പിച്ചപ്പോൾ മരണം ഒന്ന് കൂടി. രോഗമുക്തരുടെ എണ്ണം വർധിച്ചത് ആശ്വാസമാണ്. െഎ.സി.യുവിലുള്ളവരിൽ 90 ശതമാനവും കുവൈത്തികളാണ്. പുതിയ കേസുകളും രോഗമുക്തിയും രണ്ടുമാസത്തിലേറെയായി ഏകദേശം ഒപ്പത്തിനൊപ്പമാണ്. അതുകൊണ്ടുതന്നെ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 8000ത്തിനടുത്ത് തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.