കോവിഡ്: 1211 കേസുകൾ; 1365 രോഗമുക്തി; ഒമ്പതു മരണം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ശനിയാഴ്ച 1211 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതുവരെ 2,08,460 പേർക്കാണ് കൊറോണ വൈറസ് ബാധിച്ചത്.ശനിയാഴ്ച 1365 പേർ ഉൾപ്പെടെ 1,92,782 പേർ ഇതുവരെ രോഗമുക്തി നേടി. ബാക്കി 14,513 പേരാണ് ചികിത്സയിലുള്ളത്.198 പേർ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നു. തീവ്രപരിചരണ വിഭാഗത്തിൽ മൂന്നുപേർ വർധിച്ചു.
7319 പേർക്ക് കൂടി കോവിഡ് പരിശോധന നടത്തി. ഇതുവരെ രാജ്യത്ത് 19,01,041 പേർക്ക് പരിശോധന നടത്തി. ഒമ്പതു മരണം കൂടി റിപ്പോർട്ട് ചെയ്തു. ആകെ 1165 പേരാണ് ഇതുവരെ മരിച്ചത്. മരണം ഒമ്പതിലേക്ക് ഉയർന്നത് ആശങ്ക വർധിക്കുന്നു.രാജ്യത്തെ ആശുപത്രികളിലെ തീവ്രപരിചരണ വാർഡുകൾ നിറഞ്ഞുവരുകയാണ്. ആകെ ചികിത്സയിലുള്ളവരുടെ എണ്ണത്തിലും മരണസംഖ്യയിലും സമീപ ആഴ്ചകളിൽ ഗണ്യമായ വർധനയുണ്ട്.കർഫ്യൂ ഏർപ്പെടുത്തിയത് വരുന്ന ആഴ്ചകളിൽ കോവിഡ് വ്യാപനത്തിൽ കുറവുണ്ടാക്കുമോ എന്നാണ് ഉറ്റുനോക്കുന്നത്.
കർഫ്യൂ ലംഘനം: ആറുപേർ അറസ്റ്റിൽ
കുവൈത്ത് സിറ്റി: കുവൈത്തിൽ കർഫ്യൂ ലംഘിച്ചതിന് ആറുപേർ കൂടി അറസ്റ്റിലായി. നാല് കുവൈത്തികളും രണ്ട് വിദേശികളുമാണ് പിടിയിലായത്. കഴിഞ്ഞ ദിവസം 35 പേരാണ് കർഫ്യൂ ലംഘനത്തിന് പിടിയിലായതെങ്കിൽ എണ്ണം കുത്തനെ കുറഞ്ഞു.കർഫ്യൂ ലംഘിക്കുന്ന വിദേശികളെ നാടുകടത്തുമെന്നും സ്വദേശികൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു.
കാപിറ്റൽ ഗവർണറ്റേിൽ ഒരാൾ, ഹവല്ലി ഗവർണറേറ്റിൽ നാലുപേർ, അഹ്മദി ഗവർണറേറ്റിൽ ഒരാൾ എന്നിങ്ങനെയാണ് അറസ്റ്റിലായത്. ഫർവാനിയ, ജഹ്റ, മുബാറക് അൽ കബീർ ഗവർണറേറ്റുകളിൽ ആരും അറസ്റ്റിലായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.