കോവിഡ് സുരക്ഷ: ഏഴ് സർക്കാർ ജീവനക്കാർക്ക് എതിരെ നടപടി
text_fieldsകുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധ മാർഗനിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയ ഏഴ് സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നടപടി.ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങൾ ലംഘിക്കുന്ന ജീവനക്കാരുടെ പേരും ഇവർക്ക് മേൽ ചുമത്തേണ്ട പിഴ വിവരങ്ങളും അടങ്ങിയ പട്ടിക തയാറാക്കാൻ സിവിൽ സർവിസ് ബ്യൂറോയെ മന്ത്രിസഭ ചുമതലപ്പെടുത്തിയിരുന്നു. അഡ്മിനിസ്ട്രേറ്റിവ് പ്ലാനിങ് ആൻഡ് ഡെവലപ്മെൻറ് അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി അബ്ദുൽ അസീസ് സാരിക്കാണ് ചുമതല.
ആരോഗ്യ മാർഗനിർദേശങ്ങൾ പാലിക്കാത്ത സർക്കാർ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കുമെന്നാണ് മുന്നറിയിപ്പ്. ആദ്യം ഒരു ദിവസത്തെ ശമ്പളം കുറക്കും. കുറ്റം ആവർത്തിച്ചാൽ 15 ദിവസത്തെ വരെ ശമ്പളം കുറക്കാനാണ് തീരുമാനം. കോവിഡ് പ്രതിരോധിക്കുന്നതിന് വേണ്ടി നടപ്പാക്കിയ ആരോഗ്യ മാർഗനിർദേശങ്ങൾ പാലിക്കുന്നതിൽ ജീവനക്കാരുടെ പ്രതിബദ്ധത ഉറപ്പാക്കാൻ എല്ലാ വകുപ്പുകളും കർശനമായി നിരീക്ഷിക്കുമെന്ന് അബ്ദുൽ അസീസ് സാരി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.