കോവിഡ് ബാധിതരിൽ 67 ശതമാനം സ്വദേശികൾ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് ബാധിതരിൽ 67 ശതമാനം പേർ കുവൈത്തികൾ. തീവ്രപരിചരണ വിഭാഗത്തിലും കൂടുതൽ സ്വദേശികളാണ്. വിദേശി സമൂഹത്തിൽ നിലവിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ഫിലിപ്പീൻസുകാരിലാണ്. കുവൈത്തികളുമായി നേരിട്ട് സമ്പർക്കം പുലർത്തുന്ന ഗാർഹികത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവരാണിവർ.
ഇന്ത്യക്കാർ, ഇൗജിപ്തുകാർ, ബംഗ്ലാദേശികൾ, സിറിയക്കാർ, ശ്രീലങ്കക്കാർ തുടങ്ങി കുവൈത്തിലെ മറ്റു വലിയ വിദേശി സമൂഹങ്ങളിലും കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കേസുകൾ വർധിക്കുന്ന ഘട്ടത്തിലും സാമൂഹിക അകലം പാലിക്കാതെയുള്ള ഒത്തുകൂടലുകൾ നടക്കുന്നതായാണ് വിവരം. സ്വദേശി വീടുകളിലും ദീവാനിയകളിലും നടത്തുന്ന ഇത്തരം ചടങ്ങുകൾ പിടികൂടാൻ ആഭ്യന്തര മന്ത്രാലയത്തിെൻറ നേതൃത്വത്തിൽ പ്രത്യേക പരിശോധന സംഘം രൂപവത്കരിച്ചിട്ടുണ്ട്.
നേരത്തേ രാത്രിയിൽ നടത്തിയിരുന്ന ഒത്തുകൂടലുകൾ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചതോടെ പകൽ ആയി. സാമൂഹിക അകലം പാലിക്കണമെന്നും ആരോഗ്യ സുരക്ഷ മാർഗനിർദേശങ്ങൾ അനുസരിക്കണമെന്നും അധികൃതർ ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ട്. രാജ്യത്തെ ആശുപത്രികളിൽ ബെഡുകൾ നിറഞ്ഞുകൊണ്ടിരിക്കുകയാണ്.കർഫ്യൂ പ്രാബല്യത്തിലായി രണ്ടാഴ്ചയോളമായിട്ടും കേസുകൾ പ്രതീക്ഷിച്ച രീതിയിൽ കുറഞ്ഞിട്ടില്ല.
ജനജീവിതത്തെയും വിപണിയെയും തൊഴിലിനെയും ബാധിക്കുമെന്നതിനാലാണ് പൂർണ കർഫ്യൂ ഏർപ്പെടുത്താത്തത്. സ്ഥിതി നിയന്ത്രണാതീതമായാൽ പൂർണ കർഫ്യൂ ഉൾപ്പെടെ കടുത്ത നടപടികൾക്ക് അധികൃതർ നിർബന്ധിതരാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.