കോവിഡ്: 1330 കേസുകൾ; 1439 രോഗമുക്തി; ഏഴു മരണം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ തിങ്കളാഴ്ച 1330 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതുവരെ 2,20,445 പേർക്കാണ് കൊറോണ വൈറസ് ബാധിച്ചത്. തിങ്കളാഴ്ച 1439 പേർ ഉൾപ്പെടെ 2,04,978 പേർ ഇതുവരെ രോഗമുക്തി നേടി. ബാക്കി 14,244 പേരാണ് ചികിത്സയിലുള്ളത്. 246 പേർ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നു.
തീവ്രപരിചരണ വിഭാഗത്തിൽ 14 പേർ വർധിച്ചു. തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണത്തിൽ കുതിപ്പുണ്ടായത് ആശങ്കജനകമാണ്. ഏഴ് മരണംകൂടി റിപ്പോർട്ട് ചെയ്തു. ഇതുവരെ കുവൈത്തിൽ കോവിഡ് ബാധിച്ച് മരിച്ചത് 1233 പേരാണ്. 9079 പേർക്കുകൂടി കോവിഡ് പരിശോധന നടത്തി. ഇതുവരെ രാജ്യത്ത് 19,76,289 പേർക്ക് വൈറസ് പരിശോധന നടത്തി. പുതിയ കേസുകളേക്കാൾ രോഗമുക്തരുണ്ടായത് നേരിയ ആശ്വാസമായി.
ഭാഗിക കർഫ്യൂ നടപ്പാക്കിയിട്ടും കേസുകൾ കുറയാത്തത് ആശങ്കജനകമാണ്. ആകെ ചികിത്സയിലുള്ളവരുടെ എണ്ണത്തിലും മരണസംഖ്യയിലും സമീപ ആഴ്ചകളിൽ ഗണ്യമായ വർധനയുണ്ട്. രോഗമുക്തരുടെ എണ്ണവും ഒപ്പത്തിനൊപ്പം വർധിക്കുന്നത് മാത്രമാണ് നേരിയ ആശ്വാസം. തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ഗണ്യമായ വർധനയുണ്ടായിരുന്നു. രാജ്യത്തെ ആശുപത്രികളിലെ തീവ്രപരിചരണ വാർഡുകൾ നിറഞ്ഞുവരുകയാണ്.
കർഫ്യൂ ലംഘനം: 17 പേർകൂടി പിടിയിൽ
കുവൈത്ത് സിറ്റി: കുവൈത്തിൽ കർഫ്യൂ ലംഘിച്ചതിന് 17 പേർകൂടി അറസ്റ്റിലായി. 14 കുവൈത്തികളും മൂന്ന് വിദേശികളുമാണ് പിടിയിലായത്. കാപിറ്റൽ ഗവർണറേറ്റിൽ ഒരാൾ, ഫർവാനിയ ഗവർണറേറ്റിൽ രണ്ടുപേർ, ജഹ്റ ഗവർണറേറ്റിൽ രണ്ടുപേർ, മുബാറക് അൽ കബീർ ഗവർണറേറ്റിൽ മൂന്നുപേർ, അഹ്മദി ഗവർണറേറ്റിൽ ഒമ്പതു പേർ എന്നിങ്ങനെയാണ് പിടിയിലായത്. ഹവല്ലി ഗവർണറേറ്റിൽ ആരും അറസ്റ്റിലായില്ല.
കർഫ്യൂ ലംഘിക്കുന്ന വിദേശികളെ നാടുകടത്തുമെന്നും സ്വദേശികൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വൈകീട്ട് ആറുമുതൽ പുലർച്ച അഞ്ചുവരെയാണ് ചൊവ്വാഴ്ച മുതൽ കർഫ്യൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.