കോവിഡ്: 1299 കേസുകൾ; 1212 രോഗമുക്തി; പത്തു മരണം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ബുധനാഴ്ച 1299 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതുവരെ 2,23,042 പേർക്കാണ് കൊറോണ വൈറസ് ബാധിച്ചത്. ബുധനാഴ്ച 1212 പേർ ഉൾപ്പെടെ 2,07,392 പേർ ഇതുവരെ രോഗമുക്തി നേടി. ബാക്കി 14,394 പേരാണ് ചികിത്സയിലുള്ളത്. 238 പേർ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നു. തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണത്തിൽ മാറ്റമുണ്ടായില്ല. പത്ത് പേർ കൂടി മരിച്ചു. ഇതുവരെ കുവൈത്തിൽ കോവിഡ് ബാധിച്ച് മരിച്ചത് 1256 പേരാണ്. 9000 പേർക്ക് കൂടി കോവിഡ് പരിശോധന നടത്തി. ഇതുവരെ രാജ്യത്ത് 19,94,656 പേർക്ക് വൈറസ് പരിശോധന നടത്തി.
ഭാഗിക കർഫ്യൂ നടപ്പാക്കിയിട്ടും കേസുകൾ കുറയാത്തത് ആശങ്കാജനകമാണ്. ആകെ ചികിത്സയിലുള്ളവരുടെ എണ്ണത്തിലും മരണ സംഖ്യയിലും സമീപ ആഴ്ചകളിൽ ഗണ്യമായ വർധനവുണ്ട്.
രോഗമുക്തരുടെ എണ്ണവും ഒപ്പത്തിനൊപ്പം വർധിക്കുന്നത് മാത്രമാണ് നേരിയ ആശ്വാസം. തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ഗണ്യമായ വർധന ഉണ്ടായിരുന്നു. രാജ്യത്തെ ആശുപത്രികളിലെ തീവ്രപരിചരണ വാർഡുകൾ നിറഞ്ഞുവരുകയാണ്.
കർഫ്യൂ ലംഘനം: 12 പേർ കൂടി പിടിയിൽ
കുവൈത്ത് സിറ്റി: കുവൈത്തിൽ കർഫ്യൂ ലംഘിച്ചതിന് 12 പേർ കൂടി അറസ്റ്റിലായി. എട്ട് കുവൈത്തികളും നാലുവിദേശികളുമാണ് പിടിയിലായത്.ഹവല്ലി ഗവർണറേറ്റിൽ അഞ്ചുപേർ, ഹവല്ലി ഗവർണറേറ്റിൽ നാലുപേർ, ജഹ്റ ഗവർണറേറ്റിൽ രണ്ടുപേർ, അഹ്മദി ഗവർണറേറ്റിൽ അഞ്ചുപേർ എന്നിങ്ങനെയാണ് പിടിയിലായത്.
കാപിറ്റൽ, മുബാറക് അൽ കബീർ, ഫർവാനിയ ഗവർണറേറ്റുകളിൽ ആരും അറസ്റ്റിലായില്ല. കർഫ്യൂ ലംഘിക്കുന്ന വിദേശികളെ നാടുകടത്തുമെന്നും സ്വദേശികൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വൈകീട്ട് ആറുമുതൽ പുലർച്ചെ അഞ്ചുവരെയാണ് രാജ്യത്ത് കർഫ്യൂ. രാത്രി എട്ടുവരെ റെസിഡൻഷ്യൽ ഏരിയകളിൽ നടക്കാൻ പ്രത്യേകാനുമതി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.