1279 കോവിഡ് കേസുകൾ; 1073 രോഗമുക്തി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ 1279 പേർക്ക് കൂടി കോവിഡ് ബാധിച്ചു. 1073 പേർ രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ 3,10,501 പേർക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഇതിൽ 2,94,972 പേർ രോഗമുക്തി നേടി. ബാക്കി 13,754 പേരാണ് ചികിത്സയിലുള്ളത്. 143 പേർ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നു.
ചൊവ്വാഴ്ച മൂന്നുപേർ ഉൾപ്പെടെ 1775 പേർ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചു. 10,932 പേർക്ക് കൂടിയാണ് പരിശോധന നടത്തിയത്. 11.70 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി. പുതിയ കേസുകളും മരണ നിരക്കും ആകെ ചികിത്സയിലുള്ളവരുടെ എണ്ണവും തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. രാജ്യത്ത് നടപ്പാക്കിയ ഭാഗിക കർഫ്യൂവും വാക്സിനേഷൻ സുഗമമായി പുരോഗമിക്കുന്നതുമാണ് ഇതിന് കാരണമായി വിലയിരുത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.