1661 പേർക്കുകൂടി കോവിഡ്; 1466 രോഗമുക്തി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ഞായറാഴ്ച 1661 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 3,39,031 പേർക്കാണ് വൈറസ് ബാധിച്ചത്. 1466 പേർകൂടി രോഗമുക്തി നേടിയപ്പോൾ ആകെ രോഗമുക്തരുടെ എണ്ണം 3,19,885 ആയി. എട്ടു മരണംകൂടി റിപ്പോർട്ട് ചെയ്തു.
ഇതോടെ ആകെ കോവിഡ് മരണം 1870 ആയി. 11,984 പേർക്കുകൂടിയാണ് പരിശോധന നടത്തിയത്. രോഗസ്ഥിരീകരണ നിരക്ക് 13.86 ശതമാനം. 17,277 പേരാണ് ചികിത്സയിലുള്ളത്. 204 പേർ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നു. പുതിയ കേസുകളും മരണനിരക്കും സമീപ ആഴ്ചകളിൽ കൂടുതലാണ്. ആരോഗ്യസുരക്ഷ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.