കുവൈത്ത് നിശ്ചലം; കർഫ്യൂ ആരംഭിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ അനിശ്ചിതകാലത്തേക്ക് ഭാഗിക കർഫ്യൂ ആരംഭിച്ചു. വൈകീട്ട് അഞ്ചുമുതൽ പുലർച്ചെ നാല് വരെയാണ് കർഫ്യൂ. നിരോധനാജ്ഞ ഏറെക്കുറെ പൂർണമായിരുന്നു. കടകൾ അടഞ്ഞികിടന്നു. റോഡുകൾ വിജനമായിരുന്നു. കർഫ്യൂ നിരീക്ഷണത്തിന് പൊലീസും നാഷനൽ ഗാർഡ് ഉൾപ്പെടെ സേനാവിഭാഗങ്ങളും രംഗത്തിറങ്ങി. നിരോധനാജ്ഞ സമയത്ത് പുറത്തിറങ്ങിയാൽ മൂന്നുവർഷം വരെ തടവും 10000 ദീനാർ പിഴയും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രി അനസ് അൽ സാലിഹ് വ്യക്തമാക്കിയിരുന്നു.
കോവിഡ് 19 വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ ചേർന്ന അടിയന്തര മന്ത്രിസഭ യോഗമാണ് നിരോധനാജ്ഞ ഏർപ്പെടുത്താൻ തീരുമാനിച്ചത്. വൈറസ് പ്രതിരോധത്തിനായി വീട്ടിലിരിക്കണമെന്ന ആരോഗ്യ മന്ത്രാലയത്തിെൻറ മാർഗനിർദേശങ്ങൾ അനുസരിക്കുന്നതിൽ ജനങ്ങൾ അലംബാവം കാണിച്ചതാണ് രാജ്യവ്യാപക കർഫ്യൂ ഏർപ്പെടുത്താൻ കാരണമെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കി. അടിയന്തര സേവന മേഖലയിലെ ആളുകൾക്ക് കർഫ്യൂ പരിശോധനയിൽനിന്ന് ഒഴിവാകാൻ പ്രത്യേക തിരിച്ചറിയൽ കാർഡ് നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.