റമദാനിൽ മൃതദേഹം മറവുചെയ്യുന്ന സമയത്തിൽ മാറ്റം
text_fieldsകുവൈത്ത് സിറ്റി: ഉയർന്ന താപനിലയും വ്രതാനുഷ്ഠാനവും കണക്കിലെടുത്ത് റമദാനിൽ മൃതദേഹങ്ങൾ മറവുചെയ്യുന്ന സമയക് രമത്തിൽ മാറ്റം വരുത്തി. കുവൈത്ത് മുനിസിപ്പാലിറ്റിയിലെ മൃതദേഹ സംസ്കരണകാര്യ വകുപ്പ് മേധാവി ഡോ. ഫൈസൽ അൽ അവദിയാണ് ഇക്കാര്യം അറിയിച്ചത്. ഇതനുസരിച്ച് വിശുദ്ധ റമദാനിൽ രാവിലെ ഒമ്പത് മണി മുതൽ ഉച്ചക്ക് രണ്ടുമണിയാണ് അനുമതിയുണ്ടാവുക.
ആരോഗ്യ മന്ത്രാലയത്തിെൻറയോ ആഭ്യന്തര മന്ത്രാലയത്തിെൻറയോ അനുമതിയില്ലാതെ മൃതദേഹ സംസ്കരണത്തിന് വകുപ്പ് നടപടികൾ സ്വീകരിക്കില്ലെന്ന് ഡോ. ഫൈസൽ അൽ അവദി വ്യക്തമാക്കി. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് ഇത് കർശനമാക്കിയത്.
നേരത്തെ റമദാനിൽ നോമ്പെടുത്ത വിശ്വാസികൾക്ക് ചൂട് കാരണം പ്രയാസമില്ലാതിരിക്കാൻ വൈകുന്നേരം അസർ നമസ്കാര ശേഷവും രാത്രി 10 മണിക്കും മൃതശരീരങ്ങൾ സംസ്കരിക്കാൻ അനുമതി നൽകിയിരുന്നെങ്കിലും കർഫ്യൂ നിലനിൽക്കുന്നതിനാൽ ഇത്തവണ അത് അനുവദിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.