ദീപാവലിക്ക് മെഗാ ഇളവുകളും സമ്മാനങ്ങളുമായി കല്യാൺ ജ്വല്ലേഴ്സ്
text_fieldsകുവൈത്ത് സിറ്റി: കല്യാൺ ജ്വല്ലേഴ്സ് ദീപാവലിക്ക് ആകർഷകമായ മെഗാ ഓഫറുകളും ആഗോളതലത്തിൽ മൂന്നുലക്ഷം സ്വർണനാണയങ്ങൾ അടക്കമുള്ള സൗജന്യ സമ്മാനങ്ങളും നൽകുന്നു. നവംബർ 15 വരെ കാലയളവിൽ 150 ദീനാറിന് കല്യാൺ ജ്വല്ലേഴ്സിൽനിന്ന് ആഭരണങ്ങൾ വാങ്ങുന്നവർക്ക് ഓരോ ആഴ്ചയും 100 സ്വർണനാണയങ്ങൾ ഓൺലൈൻ ഭാഗ്യനറുക്കെടുപ്പിലൂടെ നൽകും. കൂടാതെ, 300 ദീനാറിന് മുകളിൽ ഡയമണ്ട്, അൺകട്ട് ഡയമണ്ട്, പ്രഷ്യസ് സ്റ്റോൺ സ്റ്റഡഡ് ആഭരണങ്ങൾ വാങ്ങുമ്പോൾ ഉറപ്പായും പത്തു സ്വർണനാണയങ്ങൾ സൗജന്യമായി ലഭിക്കും.
150 ദീനാറിന് മുകളിൽ വിലയുള്ള സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ ഒരു സൗജന്യ സ്വർണനാണയവും സ്വന്തമാക്കാം. ഓഫർ കാലയളവിൽ തെരഞ്ഞെടുത്ത സ്വർണാഭരണങ്ങൾക്ക് ഏറ്റവും കുറഞ്ഞ പണിക്കൂലി മാത്രമേ ഈടാക്കൂ. പുതിയ തുടക്കത്തിെൻറയും സമൃദ്ധിയുടെയും കാലമാണ് ദീപാവലിയെന്ന് കല്യാൺ ജ്വല്ലേഴ്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു. സമ്മാന വിജയികളെ വെബ്സൈറ്റിലൂടെയും ഫേസ്ബുക്ക് പേജിലൂടെയും പ്രഖ്യാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.