വിനോദസഞ്ചാര വികസനത്തിന് കുവൈത്തിൽ സാധ്യതയുണ്ട് –ലോക ടൂറിസം സംഘടന
text_fieldsകുവൈത്ത് സിറ്റി: വിനോദസഞ്ചാര വികസനത്തിന് കുവൈത്തിന് ശേഷിയും സാധ്യതകളുമുണ്ടെ ന്ന് വേള്‍ഡ് ടൂറിസം ഓര്ഗനൈസേഷന് ജനറല്‍ സെക്രട്ടറി സുറാബ് പോളോലികാസ്വിലി വ്യക്ത മാക്കി. സ്പെയിനില്‍ നടന്ന അന്താരാഷ്ട്ര ടൂറിസം മേളയോടനുബന്ധിച്ചായിരുന്നു അദ്ദേഹത്തിെൻറ പ്രസ്താവന. വിനോദസഞ്ചാര വികസനത്തിന് കുവൈത്തിന് എല്ലാ സഹായങ്ങളും നൽകാൻ സംഘടന സന്നദ്ധമാണ്. ബിസിനസ് ടൂറിസം, പൈതൃക ടൂറിസം മേഖലകളിൽ ഗൾഫ് രാജ്യങ്ങൾക്ക് വലിയ സാധ്യതകളാണുള്ളത്. ഇൗ രംഗത്ത് മുതൽമുടക്കാനുള്ള സാമ്പത്തിക ശേഷിയും ഗൾഫ് രാജ്യങ്ങൾക്കുണ്ട്. ഭാവിയിൽ അത് വലിയ മുതൽക്കൂട്ടാവും. ഇൗ ദിശയിലുള്ള പ്രവർത്തനങ്ങൾക്ക് ഗൾഫ്രാജ്യങ്ങൾ തുടക്കമിട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എണ്ണയിതര വരുമാനം വർധിപ്പിക്കുന്നതിെൻറ ഭാഗമായി ടൂറിസം രംഗത്ത് ശ്രദ്ധയൂന്നുന്ന കുവൈത്തിന് ആത്മവിശ്വാസം പകരുന്നതാണ് വേള്‍ഡ് ടൂറിസം ഓര്ഗനൈസേഷന് ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവന. ടൂറിസം മേഖലയുടെ വികസനത്തിന് കുവൈത്ത് അടുത്ത ആറ് വർഷത്തിനകം 100 കോടി ഡോളർ ചെലവഴിക്കുമെന്നാണ് സർക്കാറിെൻറ വികസന രേഖയിൽ പറയുന്നത്. 2024 ആവുേമ്പാഴേക്ക് സന്ദർശകരുടെ എണ്ണം 4,40,000 ആയി വർധിപ്പിക്കുകയാണ് ലക്ഷ്യം. സിൽക് സിറ്റി പദ്ധതി വരുന്നതോടെ വിദേശികൾ കൂടുതലായി രാജ്യത്ത് എത്തുമെന്നാണ് പ്രതീക്ഷ. പ്രകൃതിദത്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ കുറവ് മറ്റുരീതിയിൽ മറികടക്കാനാണ് വൻകിട പദ്ധതികൾ കൊണ്ട് ഉദ്ദേശിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.