കുവൈത്ത് പ്രതിരോധമന്ത്രി യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് അഹമ്മദ് ഫഹദ് അൽ അഹമ്മദ് അസ്സബാഹ് യു.എ.ഇ സന്ദർശിച്ചു. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ എന്നിവരുമായി ശൈഖ് അഹമ്മദ് ഫഹദ് അൽ അഹമ്മദ് അസ്സബാഹ് കൂടിക്കാഴ്ച നടത്തി.
യു.എ.ഇ പ്രസിഡന്റിന് കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ ആശംസകൾ ശൈഖ് അഹമ്മദ് കൈമാറി. മേഖലയിലെ വിവിധ വിഷയങ്ങളും അന്താരാഷ്ട്ര വിഷയങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു. ഇരുരാജ്യവും തമ്മിലുള്ള ബന്ധം കൂടുതല്‍ സുദൃഢമായി മുന്നോട്ടുകൊണ്ടുപോകുമെന്നും മേഖലയില്‍ സഹകരണം ഉറപ്പാക്കുമെന്നും ഇരുവരും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.