വികസനത്തിന് അടിസ്ഥാന സൗകര്യങ്ങൾ പ്രധാനം- മന്ത്രി
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തിന്റെ സാമ്പത്തിക, ടൂറിസം സാധ്യതകൾ വർധിപ്പിക്കുന്നതിന് ഒരു വിശിഷ്ട അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കേണ്ടത് പ്രധാനമാണെന്ന് പൊതുമരാമത്ത് മന്ത്രിയും മുനിസിപ്പൽ കാര്യ സഹമന്ത്രിയുമായ ഡോ.നൂറ അൽ മഷാൻ. കുവൈത്തിന്റെ സൗന്ദര്യാത്മക പ്രതിച്ഛായക്ക് അനുസൃതമായി ഉയർന്ന നിലവാരമുള്ള സേവനങ്ങൾ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും ഡോ.നൂറ അൽ മഷാൻ കൂട്ടിച്ചേർത്തു.
ഇതിന്റെ ഭാഗമായി വാണിജ്യ വ്യവസായ മന്ത്രിയും കമ്യൂണിക്കേഷൻ അഫയേഴ്സ് സഹമന്ത്രിയുമായ ഒമർ അൽ ഒമറുമായും ടൂറിസ്റ്റ് എന്റർപ്രൈസസ് കമ്പനി (ടി.ഇ.സി) ചെയർമാൻ ശൈഖ് മുഹമ്മദ് അൽ സൽമാൻ അൽ ഹുമൂദ് അസ്സബാഹുമായും ഡോ.നൂറ അൽ മഷാൻ കൂടിക്കാഴ്ച നടത്തി. ഫുഡ് ട്രക്കുകളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് സംരംഭകരെയും നിക്ഷേപകരെയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനും സഹകരണം വർധിപ്പിക്കുന്നതിനുമുള്ള വഴികൾ യോഗം ചർച്ച ചെയ്തതായി അവർ കൂട്ടിച്ചേർത്തു. വാസ്തുവിദ്യ സാംസ്കാരിക പ്രതിച്ഛായയുമായി പൊരുത്തപ്പെടുന്ന തീതിയിൽ കടൽത്തീരത്ത് നടപ്പാതകളും ഇരിപ്പിടങ്ങളും നിർമിക്കൽ തുടങ്ങിയവയും യോഗം ചർച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.