‘ഈ ഓണം നല്ലോണം 2023’
text_fields‘കേര’യുടെ ഓണാഘോഷത്തിൽ പങ്കെടുക്കാനെത്തിയ പിന്നണി ഗായകൻ പ്രകാശ് സാരംഗിനും ഗായകൻ രാജേഷ് കടവന്ത്രക്കും സ്വീകരണം നൽകിയപ്പോൾ
കുവൈത്ത് സിറ്റി: കുവൈത്ത് എറണാകുളം റസിഡന്റ്സ് അസോസിയേഷന്റെ (കേര) ‘ഈ ഓണം നല്ലോണം 2023’ ഓണാഘോഷം വെള്ളിയാഴ്ച അബ്ബാസിയ ഓക്സ്ഫഡ് പാകിസ്താൻ സ്കൂളിൽ നടക്കും. പരിപാടിയിൽ പങ്കെടുക്കാൻ പിന്നണി ഗായകൻ പ്രകാശ് സാരംഗും, ഗായകനും മിമിക്രി ആർട്ടിസ്റ്റുമായ രാജേഷ് കടവന്ത്രയും കുവൈത്തിൽ എത്തി.
അസോസിയേഷൻ ഭാരവാഹികൾ ചേർന്ന് വിമാനത്താവളത്തിൽ സ്വീകരിച്ചു. ഡോക്ടേഴ്സ് ഫോറം മുൻ പ്രസിഡന്റ് ഡോ. അമീർ അഹമ്മദ് ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്യും. തിരുവാതിര, നാടൻപാട്ട്, തെയ്യം, ഗാനമേള, മിമിക്രി പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.