കുവൈത്ത് ഇലക്ട്രിക് വാഹന രംഗത്തേക്ക് പ്രവേശിക്കുന്നു
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തുടനീളം ഇലക്ട്രിക് വാഹന ചാർജറുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികളുമായി കുവൈത്ത്. ഇതിനായി വ്യവസായ അതോറിറ്റി, ഡയറക്ടർ ജനറൽ, സർക്കാർ ജീവനക്കാർ എന്നിവരടങ്ങുന്ന ഒരു കമ്മിറ്റി രൂപവത്കരിക്കും. വാണിജ്യ-വ്യവസായ മന്ത്രി ഫഹദ് അൽ ഷരിയാനിന്റെ മന്ത്രിതല നിർദേശപ്രകാരമാണിത്. ഇലക്ട്രിക് വാഹനങ്ങൾക്കുള്ള അന്താരാഷ്ട്ര ആവശ്യകതകളുടെ ലിസ്റ്റ് കമ്മിറ്റി ചർച്ചചെയ്യും.
ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾക്കായി റോഡ് മാപ്പ് തയാറാക്കും. ഇലക്ട്രിക്കൽ പവർ കാർ ചാർജിങ് സ്റ്റേഷനുകളുടെ സാങ്കേതിക സവിശേഷതകൾ, മറ്റു കാര്യങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുത്തും. വാഹനങ്ങൾ, സൈക്കിളുകൾ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ എന്നിവയുടെ സാങ്കേതിക വശങ്ങളും പരിശോധിക്കും. ഒരുവർഷത്തിനകം പദ്ധതി പ്രാവർത്തികമാക്കാനാണ് ആലോചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.