കുവൈത്ത് ഇവാഞ്ചലിക്കൽ ചർച്ച് ആത്മീയ കൂട്ടായ്മ
text_fieldsകുവൈത്ത് സിറ്റി: സെൻറ് തോമസ് ഇവാഞ്ചലിക്കല്‍ ചർച്ച് ഓഫ് ഇന്ത്യ കുവൈത്ത് ഇടവക ഓൺലൈനായി ആത്മീയ കൂട്ടായ്മ സംഘടിപ്പിച്ചു. 'വ്യക്തികളെയും കുടുംബങ്ങളെയും കുറിച്ചുള്ള ദൈവിക ഉദ്ദേശ്യം' വിഷയത്തിൽ വെള്ളി, ശനി ദിവസങ്ങളിൽ ഫാ. മാത്യൂസ് എബ്രഹാം ദൈവവചനം പങ്കിട്ടു. വ്യക്തികൾ സാത്താന്റെ തന്ത്രങ്ങളെ വിട്ടുമാറി ജീവിച്ച് ദൈവത്തിന്റെ സൗരഭ്യവാസന പരത്തണമെന്നും ദൈവഹിത പ്രകാരം കുടുംബങ്ങൾ നയിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. ഫാ. എൻ.എം. ജെയിംസ് രണ്ടു ദിനവും അധ്യക്ഷത വഹിച്ചു. ഇവാഞ്ചലിക്കല്‍ സഭയുടെ ഗൾഫ് ഇടവകകളിലെ വികാരിമാരായ ഫാ. സജി ജോർജ്, ഫാ. ജേക്കബ് തോമസ്, ഫാ. ഷിജു മാത്യു, സഭയിലെ പട്ടക്കാർ, മുൻ അംഗങ്ങൾ, അഭ്യുദയകാംക്ഷികൾ എന്നിവർ പങ്കെടുത്തു. തോമസ് കെ. തോമസ്, ബോബി ചെറിയാൻ എന്നിവർ പ്രാർഥനക്ക് നേതൃത്വം നൽകി. റെക്സി ചെറിയാൻ സ്വാഗതവും ജോർജ് വറുഗീസ് നന്ദിയും പറഞ്ഞു. ലിനു പി. മാണികുഞ്ഞിന്റെ നേതൃത്വത്തിൽ ഇടവക ഗായകസംഘം ഗാനങ്ങൾ ആലപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.